Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൗരത്വ ഭേദഗതി ബില്ല്- പ്രവാസി സംഘടനകൾ കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

അൽ ഖോബാർ : പൗരത്വത്തിനുള്ള അഭയാർഥികളുടെ അർഹതയിൽ നിന്ന് മുസ്‌ലിംകളെ മാത്രം തടയുന്ന പൗരത്വ ഭേദഗതി ബില്ല് പാർലമെൻറിൽ അവതരിപ്പിച്ചതോടു കൂടി ബില്ലിനെതിരേ കൂട്ടായ പ്രതിക്ഷേധങ്ങളും സമര പരിപാടികളും പ്രവാസ ലോകത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ-ഖോബാർ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇസ്‌ലാമോഫോബിയ അഥവാ മുസ്‌ലിം വിരോധം മാത്രമാണ് ആർ എസ് എസിന്റെയും ബി ജെ പിയുടെയും ആദർശമെന്നു സംശയാതീതമായി തെളിഞ്ഞു. വർഗ്ഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കാനുള്ള RSS - BJP തന്ത്രത്തിന്റെ ഭാഗമാണിതെന്നും, യോജിച്ചുള്ള പ്രക്ഷോഭങ്ങളും സമരപരിപാടികളും ആസൂത്രണം ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഖോബാർ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ റഷീദ് പുന്നപ്ര അധ്യക്ഷത വഹിച്ചു. ഐ എസ് എഫ് കേരള സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൾ റഹീം വടകര ഉദ്ഘാടനം ചെയ്തു. അഷ്കർ തിരുനാവായ, അമീൻ ബീമാപ്പള്ളി, മൻസൂർ പൊന്നാനി, ഷെരീഫ് കോട്ടയം, അഹമ്മദ് കബീർ, ബക്കർ കോട്ടൂൽ, ജാബിർ, അഷ്റഫ് പാലക്കാട് തുടങ്ങിയവർ സംസാരിച്ചു.

4 April 2025

Latest News