Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അൽ-ജുബൈൽ - ഇന്റർനാഷണൽ യോഗ ഡേ ആഘോഷം 

ല്ലാ വർഷവും ജൂൺ 21 അന്തർദേശിയ യോഗ ദിനമായി ആഘോഷിക്കുന്നു .യോഗ ശരീരത്തിന്റെയും മനസിന്റെയും ഒരുമ , ചിന്തയും പ്രവർത്തിയും , നിയന്ത്രണവും നിറവേറ്റലും ,മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥ , ശാരീരിക - മാനസികാരോഗ്യം എന്നീ ക്കടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമം മാത്രമല്ല മറിച്ചു മനുഷ്യനും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അൽ-ജുബൈൽ , സീനിയർ പ്രൈമറി പെൺകുട്ടികളുടെ വിഭാഗം ,വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും ശ്രീമതി സബാ ഖാന്റെ നേതൃത്വത്തിൽ ബഹുജന യോഗ സംഘടിപ്പിച്ചു . മൂന്നു നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ പല തരത്തിലുള്ള യോഗാസനങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.യോഗയുടെ നേട്ടങ്ങളെയും, ചിന്തകളെയും കുറിച്ച് വിദ്യാർത്ഥിനികൾ ഹ്രസ്വപ്രസംഗങ്ങൾ നടത്തി.സ്കൂൾ പ്രിൻസിപ്പൽ Dr സയ്യദ് ഹമീദ് യോഗയെ കുറിച്ച് പ്രബുദ്ധമായ ഒരു പ്രസംഗം തന്നെ നടത്തി.ആരോഗ്യപരമായി തുടരുന്നതിനു ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനും യോഗ പരിശീലനം അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ആൺകുട്ടികളുടെ വൈസ് പ്രിൻസിപ്പൽ Dr നൗഷാദ് അലി , പെണ്കുട്ടികളുടെ വൈസ് പ്രിൻസിപ്പൽ ശ്രീമതി സാദിയ സിദ്ദിഖി എന്നിവർ അച്ചടക്കപൂർണവും വിജ്ഞാനപ്രദവുമായ അസംബ്ലി സംഘടിപ്പിച്ചതിനു കുട്ടികൾക്കും അദ്ധ്യാപികമാർക്കും അഭിനന്ദനവും പ്രോത്സാഹനവും നൽകി.ഈ ദിവസത്തിന്റെ വിജയത്തിന് വേണ്ടി ശ്രീമതി ലക്ഷ്മി, സമീന, മിത്തു, ലത, ഷജുഫ്ത്ത എന്നിവർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.പതിവ് ജീവിതത്തിന്റെ ഭാഗമായി യോഗ അഭ്യസിക്കാൻ ഈ അസംബ്ലി വിദ്യാർത്ഥിനികളിൽ അവബോധം ജനിപ്പിച്ചു.

19 April 2024

Latest News