Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി സ്ത്രീകൾക്ക് ഇനി സമത്വത്തിന്റെ ചിറക് വിരിച്ചുപറക്കാം

റിയാദ്:സൗദി അറേബ്യയിൽ പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ഇനി രക്ഷിതാവായ പുരുഷന്റെ അനുമതിയില്ലാതെ പാസ്പ്പോർട്ട് എടുക്കാൻ അവസരം.മൂന്നു ദിവസം മുൻപ് സൗദി രാജാവ് പുറപ്പെടുപ്പിച്ച പുതിയ ഉത്തരവിലാണ് സ്ത്രീകൾക്കുമേൽ ഉണ്ടായിരുന്ന ഇത്തരം വിലക്കുകൾ നീക്കിയതായി പറയുന്നത്.സ്ത്രീപുരുഷ ഭേദമന്യേ എല്ലാ സൗദി പൗരൻമാർക്കും പാസ്പ്പോർട്ടിന് അവകാശമുള്ളതായി ഉത്തരവിൽ പറയുന്നുണ്ട്.പ്രായപൂർത്തിയാകാത്തവക്ക് മാത്രമേ ഇനി രക്ഷിതാവിന്റെ അനുമതി ആവശ്യമുള്ളുവെന്നും ഉത്തരവിലുണ്ട്.സൗദിയിലെ സൽമാൻ രാജാവിന്റെയും മുഹമ്മദ് ബിൻ സൽമാനെയും നേതൃത്വത്തിലാണ് പരിഷ്കരണനടപടികൾ നടപ്പാക്കുന്നത്.

ലോകത്തെ മുൻനിര രാഷ്ടമായി സൗദി അറേബ്യയെ ഉയർത്തികൊണ്ടുവരാനുള്ള സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ ഭേദഗതികൾ.ഇതിന്റെ ഭാഗമായി വലിയ പരിഷ്കരണങ്ങളുടെ  പാതയിലാണ് സൗദി അറേബ്യ.സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനും സ്വന്തമായി വാഹനം ഓടിച്ചു പോകാനുമുള്ള അനുമതിയും ഏതാനും മാസങ്ങൾക്ക് മുമ്പാണ് സൗദി ഭരണകൂടം അനുവദിച്ചത്.സ്ത്രീയുടെ പദവി ഉയർത്തിക്കൊണ്ടുള്ളതാണ് സൗദി രാജാവിന്റെ പുതിയ ഉത്തരവെന്ന് യു.എസിലെ സൗദി അംബാസഡർ റീമ ബിന്ദ്‌ ബന്ദർ രാജകുമാരി പ്രസ്താവിച്ചു.സമൂഹത്തിൽ സമത്വം കൊണ്ടുവരാനുള്ള നീക്കത്തിന് ഈ നടപടികൾ ഊർജം നൽകുമെന്നും അവർ ട്വിറ്റെർ സന്ദേശത്തിൽ പറഞ്ഞു.സൗദി ശൂറാ കൗൺസിലിൻറെ പരിഗണയിൽ ദീർഘകാലമായുള്ള വിഷയമായിരുന്നു ഇതെന്നും  കൗൺസിൽ അംഗം ഡോ.ഇഖ്ബാൽ ദരൻധാരി പറഞ്ഞു

21 November 2024

Latest News