Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസിക്കും ആധാർ കാർഡ്‌: ആശങ്കകൾക്ക്‌ അറുതിയായി.

മുബാറക് കമ്പ്രത്
പ്രവാസി വിഷൻ , കുവൈറ്റ്

 

ആധാർകാർഡ്‌ ലഭിക്കാൻ 182 ദിവസം ഇന്ത്യയിൽ തുടർച്ചയായ്‌ താമസിക്കണം എന്ന മാനദണ്ഢം ഒഴിവാക്കി പ്രവാസികൾക്കും ആധാർക്കാർഡ്‌ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയായതായി UIA CEO അജയ്‌ ഭൂഷൺ അറിയിചു. നിലവിലെ സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാർ അവധിക്ക്‌ നാട്ടിൽ വരുമ്പോൾ ആധാർക്കാർഡിനു അപേക്ഷികാവുന്നതാണു. അവധിക്ക്‌ വരുമ്പോൾ ആധാർ ഇല്ലാത്തതിനാൽ പലവിധ ഇടപാടുകളും നടത്താനാവാതെയും SIM കാർഡ്‌ എടുക്കാനാവാതെയും വലഞ്ഞിരുന്ന പ്രവസികൾക്ക്‌ വലിയ ആശ്വാസമായ്‌ മാറി ഈ തീരുമാനം. നിലവിൽ നാട്ടിൽ നിന്നും മാത്രം എടുക്കാനാകുന്ന ആധാർക്കാർഡ്‌ വിദേശത്തെ ഇന്ത്യൻ എംബസികൾ വഴിയും എടുക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നത്‌ പ്രവാസികൾക്ക്‌ ഗുണകരമാകും എന്ന ആവശ്യവും ശക്തമാകുന്നുണ്ട്‌.

എന്നിരുന്നാലും അവധിക്ക് പോകുന്ന ഇത്‌ വരെ ആധാർ എടുത്തിട്ടില്ലാത്തവർ അത്‌ എടുക്കാൻ അടുത്ത അവസരത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണു. ‌വിദേശ പൗരത്വം ഉള്ള ഇന്ത്യക്കാർക്ക്‌ ഈ ആനുകൂല്യം ലഭ്യമല്ല!

19 April 2024

Latest News