Wed , Jul 15 , 2020

പാക്ടിന്റെ സ്വപ്നം യാഥാർഥ്യമായി | ഐമാക് ബഹറിൻ മീഡിയ സിറ്റി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു | സമാജം വിമാന സർവ്വീസ് പതിനഞ്ചാമത്തെ വിമാനം ശനിയാഴ്ച രാവിലെ ,ഇനി നാലാം ഘട്ടം | കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങൾ, തുടർച്ചയായ 100 ദിവസങ്ങൾ പൂർത്തിയാക്കിയ ചാരിതാർഥ്യത്തിൽ ഹോപ്പ് ബഹ്‌റൈൻ. | ആലപ്പുഴ പ്രവാസി അസോസിയേഷൻ ചികിത്സ ധനസഹായം വിതരണം ചെയ്തു. | സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി. | കണ്ണൂർ എക്സ്പാറ്റ്സ് ഗൾഫ് എയർ വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി | സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .... | പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ | സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു |

അറേബ്യൻ റോക്ക് സ്റ്റാർസ് വാർഷികാഘോഷം - വിസ്മയ രാവ്‌ 2019

ജുബൈൽ : അറേബ്യൻ റോക്ക് സ്റ്റാർസ് (ARS) കുടുംബ കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷം വിസ്മയ രാവ്‌ 2019 എന്ന പേരിൽ സംഘടിപ്പിച്ചു.
പ്രശസ്‌ത സിനിമ,മിമിക്രി താരം ശ്രീ.കോട്ടയം നസീർ ,നാടൻപാട്ട് ഗായകനും ,സംഗീത സംവിധായകൻ ശ്രീ.ഷൈൻ വെങ്കിടങ്ങ് എന്നിവരുടെ സാനിധ്യത്തിൽ കിഴക്കൻ പ്രവിശ്യയിലെ 180 ഓളം കലാകാരൻ മാരുടെ കലാ പ്രകടനങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.
ഒക്ടോബർ 4ന്ജുബൈൽ-ദമ്മാം ഹൈവേ യിലുള്ള അൽ നുസൈഫ്‌ ഓഡിറ്റോറിയം ത്തിൽ വെച്ച് നടന്ന പരിപാടി പ്രവാസി കുടുംബങ്ങളുടെ വൻ പങ്കാളിത്തം ഉണ്ടായിരുന്നു. നൃത്ത-ഗാനങ്ങൾ ക്ക് പുറമെ പായസമത്സരം ,മൈലാഞ്ചി മത്സരം ,ചിത്രപ്രദർശനം ,സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
സാംസ്‌കാരിക സമ്മേളനം ശ്രീ കോട്ടയം നസീർ ,ശ്രീ ഷൈൻ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു .അറേബ്യൻ റോക്ക് സ്റ്റാർസ് സ്ഥാപകൻ കൂടിയായ സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവിശ്യയിലെ സാമൂഹിക ജീവകാരുണ്യ രംഗത്തെ പ്രമുഖരായ നാസ് വക്കം ,സിറാജ് പുറക്കാട് ,നൂഹ് പാപ്പിനിശ്ശേരി,സനിൽ മാസ്റ്റർ ,അബ്ദുൽ റൗഫ് ,നൗഷാദ് , ജയൻ തച്ചൻപാറ എന്നിവർ ആശംസകൾ നേർന്നു. എ.ആർ സ്‌ ന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും പ്രോഗ്രാം കൺവീനർ മാരായ രാധാകൃഷ്ണൻ ,താജുദീൻ എന്നിവർ വിശദീകരിച്ചുപ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ ഇബ്രാഹിം കുട്ടിയെ ചടങ്ങിൽ ആദരിച്ചു.
സലിം വി എം നന്ദിയും രജീഷ് വി കെ നന്ദിയും പറഞ്ഞു.
കൃഷ്ണ കുമാർ ,മീനു എന്നിവർ അവതാരകരായിരുന്നു

16 July 2020

Latest News