Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യയിൽ 10000 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ

ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ ഒരുങ്ങുന്നു. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യം, ഖനനം.തുടങ്ങിയ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുക. ഇന്ത്യയിലെ സൗദി അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതിയാണ് ഇക്കാര്യം...വ്യക്തമാക്കിയത്. സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ നിക്ഷേപം നടത്താന്‍ അനുയോജ്യമായ കേന്ദ്രമാണെന്നും എണ്ണ, വാതക, ഖനന മേഖലകളില്‍..ഇന്ത്യയുമായി ദീര്‍ഘകാല ബന്ധമാണ് സൗദി കാംക്ഷിക്കുന്നതെന്നും മുഹമ്മദ് അല്‍ സാതി പറഞ്ഞു.


സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോ ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇരുരാജ്യങ്ങളും.തമ്മിലുള്ള വളര്‍ന്നുവരുന്ന നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ...സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ മേഖലകളില്‍ സൗദി നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു......

 

29 March 2024

Latest News