Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

റിയാദിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ രൂപീകൃതമായി

കലാ, സാംസ്‌കാരിക, സാമൂഹിക മേഖലയിലെ പ്രവര്‍ത്തങ്ങളെ ഏകീകരിക്കുന്നതിനായി റിയാദിലുള്ള കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി സുഹൃത്തുക്കളുടെ ഒരു സംഗമവേദിയായി കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ രൂപീകൃതമായി. പ്രവാസി ഭാരതീയ പുരസ്‌കാരം ജേതാവ് ഷിഹാബ് കൊട്ടുകാട് യോഗം ഉദ്ഘാടനം ചെയ്തു.
മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രസിഡണ്ട് അലക്‌സ് കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ കൂടിയ യോഗം പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ കലാ മേഖലകള്‍ ഏകീകരിച്ച് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കാന്‍ കൊട്ടാരക്കര പ്രവാസി കൂട്ടായ്മക്ക് കഴിയട്ടെ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അസോസിയേഷന്റെ ലോഗോ പ്രകാശനം ജീവന്‍ ടിവി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളിയും, കലണ്ടര്‍ പ്രകാശനം മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരിയും നിര്‍വ്വഹിച്ചു. മെമ്പര്‍ഷിപ്പ് ഫോം വിതരണം ശിഹാബ് കൊട്ടുകാടും, മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം സെക്രട്ടറി ബിനു ജോണും നിര്‍വഹിച്ചു.
ജോയിന്റ് സെക്രട്ടറി സജു മത്തായി സ്വാഗതവും രാജു ഡാനിയേല്‍ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡണ്ട് ജെറിന്‍ മാത്യു ആമുഖം പ്രസംഗം നടത്തി സജി മത്തായി, ബിജു കുട്ടി, ബിനോജ് ജോണ്‍, മണികണ്ഠന്‍, റെനി ബാബു, സുധീര്‍കുമാര്‍, ജെയ്ബു, രാജീവ് ജോണ്‍, സന്തോഷ് മാത്യു, പ്രവീണ്‍ എബ്രഹാം, റോയി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
ചടങ്ങില്‍ കൊട്ടാരക്കരക്കും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ പങ്കെടുത്തു.

4 April 2025

Latest News