Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഇനി മുതല്‍ ഉല്‍പന്നങ്ങളില്‍ വാറ്റ് പ്രദര്‍ശിപ്പിക്കണം

സൗദി അറേബ്യ:സൗദിയിൽ ഇനി മുതൽ ഉല്‍പന്നങ്ങളില്‍ വാറ്റ് പ്രദര്‍ശിപ്പിക്കണം
സൗദിഅറേബ്യ:സൗദിയിൽ കച്ചവട സ്ഥാപനങ്ങളിലെ ഉൽപന്നങ്ങളിൽ മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള വില രേഖപ്പെടുത്തണമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം.ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉപഭോക്താക്കൾക്ക് പരാതി നൽകാം.ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.കച്ചവട സ്ഥാപനങ്ങളിലെ ഉൽപന്നങ്ങളിൽ മൂല്യവർധിത നികുതി പ്രദർശിപ്പിക്കാതിരിക്കുകയും വിൽപ്പന സമയത്ത് നികുതി ഈടാക്കുകയും ചെയ്യുന്ന രീതി പല കച്ചവട സ്ഥാപനങ്ങളിലും കണ്ടുവരുന്നുണ്ട്.ഇത് അനുവദിക്കാനാവില്ലെന്ന് വാണിജ്യ,നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയും ഉപഭോക്താവിന് നൽകുന്ന ബില്ലിലെ വിലയും ഒന്നായിരിക്കണം.ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയത്തിന്‍റെ ആപ് വഴി ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം. സ്ഥാപനം പ്രവർത്തിക്കുന്ന ലൊക്കേഷനും ഫോട്ടോയും പരാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ആപ് വഴി സമർപ്പിക്കാനാകും. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 

 

25 April 2024

Latest News