Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ തത്സമയ ​ഐ.ഡി കാർഡ് വിതരണം വിദേശികൾക്കും വരുന്നു

കുവൈത്ത് സിറ്റി:കുവൈത്തിൽ വിദേശികൾക്കും സ്വദേശികളെപോലെ തത്സമയം സിവിൽ ​ഐ.ഡി കാർഡ്​ നൽകുന്നത്​ പരിഗണനയിൽ.പുതിയ സംവിധാനം നടപ്പാകുമ്പോൾ ഫീസ്​ അടച്ച്​ വ്യക്​തിഗത വിവരങ്ങൾ നൽകു​മ്പോൾ ഉടൻ കാർഡ്​ കൈപ്പറ്റാം.ഇഖാമ പുതുക്കുന്ന ഘട്ടത്തിലാണ്​ ഇത്​ ഏറെ പ്രയോജനപ്പെടുക.പുതിയ വിസ അടിക്കുന്ന ഘട്ടത്തിൽ നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും.എമിഗ്രേഷൻ നടപടികൾക്ക് സിവിൽ ഐ.ഡി നിർബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്​.സിവിൽ ഐ.ഡി വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ പലപ്പോഴും വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​.സ്മാർട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം ഏതാനും ആഴ്​ചകളായി സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം അനുഭവപ്പെട്ടിരുന്നു.രണ്ടാഴ്​ചയായി അനുഭവപ്പെട്ടിരുന്ന തിരക്ക്​ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്​.ഒരാഴ്​ചക്കിടെ 85,000 സിവിൽ ​ഐ.ഡി കാർഡുകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി വിതരണം ചെയ്​തു.സെക്യൂരിറ്റി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐ.ഡി പ്രിൻറ്​ ചെയ്യുന്നത്.വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന കാർഡി​​ന്റെ സ്​റ്റോക്ക് കുറഞ്ഞതാണ് സിവിൽ ഐ.ഡി വിതരണം മന്ദഗതിയിലാക്കിയത്.

21 November 2024

Latest News