Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ വിദേശികളെ കാത്ത് കടുത്ത നിയന്ത്രണങ്ങൾ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശികളെ കാത്ത് കടുത്ത നിയന്ത്രണങ്ങൾ.വർധിച്ചു വരുന്ന വിദേശികളുടെ ജനസംഖ്യ മൂലം നേരിടുന്ന സാമൂഹിക പ്രതിസന്ധി പരിഹരിക്കുന്നതിന് വിവിധ മേഖലകളിൽ നിന്നുയരുന്ന കടുത്ത സമ്മർദ്ദം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഈ പശ്ചാത്തലത്തിലാണ് വിദേശികളുടെ കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാറായി വർധിപ്പിച്ചത്.വർധിച്ചു വരുന്ന വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കടുത്ത നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.വിദേശികളുടെ സേവനങ്ങൾക്ക് ഈടാക്കുന്ന നിലവിലെ നിരക്ക് മറ്റു ഗൾഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.കൂടാതെ വ്യാജ വിസ മാഫിയകളെ തടയുന്നതിനുള്ള നടപടി ക്രമങ്ങൾ അടുത്ത വർഷാരംഭത്തിൽ തന്നെ ആരംഭിക്കുമെന്നും എല്ലാത്തരം എൻട്രി വിസകളുടെയും രൂപത്തിൽ മാറ്റംവരുത്തി,വ്യാജ വിസ നിർമിക്കാൻ പറ്റാത്ത വിധത്തിലുള്ള സംവിധാനങ്ങളും നടപ്പിലാക്കുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.

21 May 2025

Latest News