Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഇനി തൊഴിൽ രംഗത്തെ പരിശോധനകൾ സ്വകാര്യ ഏജൻസിക്ക്

റിയാദ്:സൗദി അറേബ്യ തൊഴിൽമന്ത്രാലയം പരിശോധനകൾ സ്വകാര്യവത്കരിക്കുന്നു.സൗദി വിഷൻ 2030,സൗദി ദേശീയ പരിവർത്തന പദ്ധതി 2020 എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം.തൊഴിൽരംഗത്തെ പരിശോധനകളും നിരീക്ഷണങ്ങളും കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി തൊഴിൽ സാമൂഹിക വികസനമന്ത്രാലയം അതിന്റെ പരിശോധനയും നിരീക്ഷണങ്ങളും കരാർ അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത്.തൊഴിൽ കമ്പോളവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായതെല്ലാം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയുമായി കരാറുണ്ടാക്കാൻ തീരുമാനിച്ചിട്ടുള്ളത്.തൊഴിലാളികളുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കുന്നതിലും തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിലുമുള്ള സുതാര്യത ഉറപ്പുവരുത്തും.സൗദിയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശോധനകൾ ഉർജിതമാക്കും.ഇത്തരം കാര്യങ്ങൾ പ്രധാന ലക്ഷ്യമായാണ് സ്വകാര്യവത്കരണത്തിന്‌ ആലോചിക്കുന്നത്.

 

 

 

7 November 2024

Latest News