Thu , Jun 08 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഷാര്‍ജ-അജ്മാന്‍ ഇലക്​ട്രിക് ബസ് ആദ്യ സർവിസ് ആരംഭിച്ചു

ഷാർജ:ഷാര്‍ജ റോഡ്​ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ആര്‍.ടി.എ) ബുധനാഴ്ച പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് ബസ് ഷാര്‍ജക്കും അജ്മാനും ഇടയില്‍ പരീക്ഷണയോട്ടം തുടങ്ങി.ആറുമാസത്തെ പരിശീലന കാലയളവിന് ശേഷമായിരിക്കും ബസ് സ്ഥിരം സേവനം ആരംഭിക്കുകയെന്ന് എസ്.ആര്‍.ടി.എ പറഞ്ഞു.കാര്‍ബണ്‍ ബഹിർഗമനം കുറച്ച് ഷാര്‍ജയെ പ്രകൃതിസൗഹൃദ മേഖലയാക്കി മാറ്റുക എന്ന ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശത്തി​​ന്റെ ഭാഗമായാണ് ഇലക്​ട്രിക്​ ബസ് നിരത്തിലിറങ്ങിയിരിക്കുന്നത്.27 പേര്‍ക്ക് ഇരുന്നും 30 പേര്‍ക്ക് നിന്നും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്​ ബസിൽ.പ്രായമായവര്‍ക്ക് പ്രത്യേക സ്ഥലസൗകര്യങ്ങളുമുണ്ട്.ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്​റ്റേഷന്‍ മുതല്‍ അജ്മാന്‍ എമിറേറ്റിലെ അല്‍ മുസല്ല സ്​റ്റേഷന്‍ വരെയാണ് റൂട്ട്.ചൈന ഷങ്കന്‍ ബസി​​ന്റെ അംഗീകൃത ഏജൻറായ റിലയന്‍സ് മോട്ടോഴ്സുമായുള്ള കരാറി​​ന്റെ അടിസ്ഥാനത്തില്‍ എമിറേറ്റിലെ ആദ്യ ഇലക്ര്ടിക് ബസ് പ്രവര്‍ത്തിപ്പിക്കുകയും പ്രാഥമിക പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്യുമെന്ന് എസ്.ആര്‍.ടി.എ ചെയര്‍മാന്‍ യൂസുഫ് സാലിഹ് അല്‍ സുവൈജി ചൂണ്ടിക്കാട്ടി.

8 June 2023

Latest News