Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇ ക്കാർക്ക് ഇനി ഇന്ത്യയിൽ തത്സമയ വിസ ലഭിക്കും

അബുദാബി:യു.എ.ഇ. പൗരന്മാർക്ക് ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു.യു.എ.ഇ.ക്കാർക്ക് തത്സമയ വിസ നൽകുമെന്ന് നേരത്തേതന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.ഇന്ത്യയിൽവന്നിറങ്ങുന്ന യു.എ.ഇ.പൗരന്മാർക്ക് വിമാനത്താവളങ്ങളിൽനിന്ന് 60 ദിവസത്തെ വിസയാണ് നൽകുക.ഒരുതവണ ലഭിക്കുന്ന വിസയിൽ രണ്ടുതവണ ഇന്ത്യ സന്ദർശിക്കാം.ഡൽഹി,ഹൈദരാബാദ്,ചെന്നൈ,ബംഗളൂരു,കൊൽക്കത്ത, മുംബൈ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവർക്കാണ് നിലവിൽ തത്സമയ വിസ ലഭിക്കുക.ഭാവിയിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തും.ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുമ്പ് യു.എ.ഇ. പൗരന്മാർ വിസയ്ക്കായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം.ഇത്തരക്കാർക്ക് മാത്രമേ തത്സമയ വിസ നൽകൂ.ഓരോ വർഷവും ആയിരക്കണക്കിന് യു.എ.ഇ.ക്കാരാണ് ഇന്ത്യ സന്ദർശിക്കുന്നത്.ബിസിനസ് യോഗങ്ങൾ,ചികിത്സ,വിനോദസഞ്ചാരം എന്നിവയാണ് സന്ദർശന ലക്ഷ്യങ്ങളിൽ പ്രധാനം.പുതിയ സേവനം ഇന്ത്യ-യു.എ.ഇ. ബന്ധം കൂടുതൽ ഊഷ്മളമാകുന്നതിന്റെ ഉദാഹരണമാണെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അഭിപ്രായപ്പെട്ടു.

 

 

 

 

 

21 November 2024

Latest News