Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിലെ എല്ലാ സ്വകാര്യ മേഖലകളിലും അടുത്തവർഷത്തോടെ ശമ്പള വർധനവുണ്ടാകുമെന്ന് സർവേ

സൗദി അറേബ്യ:സൗദിയില്‍ സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശരാശരി നാല് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്ന് സര്‍വേ ഫലം. രാജ്യത്തെ കമ്പനികളില്‍ ആഗോള കണ്‍സല്‍ട്ടന്‍സിയായ മര്‍സര്‍ നടത്തിയ പുതിയ സര്‍വേയാണ് ശമ്പള വര്‍ധനവ് വ്യക്തമാക്കുന്നത്.രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുമെന്നും സമ്പദ്ഘടന ശക്തമാകുമെന്നും സര്‍വേ പ്രവചിക്കുന്നു.രാജ്യത്തെ ഹൈടെക് ഇന്‍ഡസ്ട്രികളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ധനവ് പ്രതീക്ഷീക്കുന്നത്.അടുത്ത വര്‍ഷം രാജ്യത്തെ കമ്പനികളില്‍ നാലേ ദശാംശം അഞ്ച് ശതമാനത്തിന്റെ വേതന വര്‍ധനവാണ് കണ്‍സള്‍ട്ടന്‍സി പ്രവചിക്കുന്നത്.ഊര്‍ജ മേഖലയില്‍ മൂന്നേ ദശാംശം അഞ്ച് ശതമാനം വര്‍ധനവും സര്‍വേ വ്യക്തമാക്കുന്നു.സൗദി തൊഴിലുടമകളില്‍ വലിയൊരു വിഭാഗം ശമ്പള വര്‍ധനവിന് ഒരുങ്ങുന്നത് പ്രോല്‍സാഹന ജനകമായ കാര്യമാണെന്ന് മര്‍സറിലെ കരിയര്‍ പ്രഡിക്ട് മേധാവി ബാസം സമാറ പറഞ്ഞു.രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാകുന്നതിന്റെ തെളിവാണ് ശമ്പള വര്‍ധന.പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുന്നത് സൗദിയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും. ആഭ്യന്തര വളര്‍ച്ച അടുത്ത വര്‍ഷം സ്ഥിരതയോടെ മുന്നേറുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.നാന്നൂറ്റി എഴുപത്തിരണ്ട് കമ്പനികളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.റിക്രൂട്ട് മെന്റ് രംഗത്തും പ്രതീക്ഷ സമ്മാനിക്കുന്നതാണ് സര്‍വേ ഫലം.പങ്കെടുത്ത കമ്പനികളില്‍ അന്‍പത്തി രണ്ട് ശതമാനം കമ്പനികളും പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് ഒരുങ്ങുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

 

19 March 2024

Latest News