Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിലെ ഭക്ഷണശാലകളിൽ സ്ത്രീയ്ക്കും പുരുഷനും ഇനി ഒരേ പ്രവേശനകവാടം

റിയാദ്:സൗദി അറേബ്യയിലെ റെസ്റ്റോറന്റുകളിൽ ഇനി സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരേ പ്രവേശനകവാടം.നേരത്തേ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഒരു കവാടവും അവിവാഹിതരായ പുരുഷൻമാർക്ക് വേറെ കവാടവും എന്നതായിരുന്നു രീതി.ആ വിവേചനം സൗദി നഗര-ഗ്രാമകാര്യ മന്ത്രാലയം അവസാനിപ്പിച്ചു.ഇനിമുതൽ ഭക്ഷണശാലകളിൽ സ്ത്രീക്കും പുരുഷനും ഒരേ കവാടത്തിലൂടെ അകത്തേക്ക് കയറാം.എന്നാൽ സ്ഥാപനത്തിന് പ്രത്യേക പ്രവേശനകവാടങ്ങളുണ്ടെങ്കിൽ അത് തുടരാം.അത് നടത്തിപ്പുകാരുടെ താത്പര്യമനുസരിച്ച് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.അതേസമയം,റെസ്റ്റോറൻറുകൾക്കുള്ളിലെ സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വേവ്വേറെ ഇരിപ്പിടങ്ങൾ ഇല്ലാതാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.സൗദി അറേബ്യയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സമീപകാലത്ത് ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു.സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനും പൊതുവിനോദത്തിനുമുള്ള വിലക്കുകളും നീക്കിയിരുന്നു.സ്ത്രീകൾക്ക് തനിയെ ഹോട്ടലുകളിൽ മുറിയെടുക്കുന്നതിനും താമസിക്കുന്നതിനുമുള്ള വിലക്കും അടുത്തകാലത്താണ് എടുത്തുകളഞ്ഞത്.

 

 

 

 

 

 

 

24 April 2024

Latest News