Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ വായനാശീലം വർധിപ്പിക്കുന്നു

ദോഹ:രാജ്യത്ത് പുസ്തകങ്ങളെയും വായനയെയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു.പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ വായനശാലകളിൽ നിന്ന് പുസ്തകങ്ങൾ എടുത്തവരുടെ എണ്ണത്തിൽ 295% വർധനയുണ്ട്.2017ൽ ഇത് 266% ആയിരുന്നു.ജനങ്ങൾക്കിടയിൽ വായനശീലം വളർത്താൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് വായനക്കാരുടെ എണ്ണത്തിലെ വർധനയുടെ പ്രധാന കാരണം.ലൈബ്രറിയിൽ നിന്ന് കൊണ്ടു പോകുന്ന പുസ്തകങ്ങളുടെ എണ്ണത്തിലും വായനക്കാരുടെ എണ്ണത്തിലും ഒരു വർഷത്തിനുള്ളിൽ മൂന്നിരട്ടിയിലേറയാണു വർധന.ഒരു വശത്ത് ഇ-പുസ്തകങ്ങളും ഡിജിറ്റൽ വായനയും വർധിക്കുമ്പോൾ മറുവശത്ത് അച്ചടി പുസ്തകങ്ങളോടുള്ള താൽപര്യവും വർധിക്കുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു.ദാർ അൽ ഖുതൂബ് അൽ ഖത്തറീയ്യ,ഷെയ്ഖ് അലി അൽ താനി,അൽഖോർ,അൽ ഷമാൽ,അൽ ഖനാസ,അൽ വക്ര എന്നീ വായനശാലകളിലെല്ലാം സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഒട്ടേറെ പേർ പുസ്തക വായനക്കായി എത്തുന്നുണ്ട്.രാജ്യത്തെ 8 ലൈബ്രറികളിൽ ഖത്തർ നാഷനൽ ലൈബ്രറിയിലാണ് (ക്യുഎൻഎൽ) കൂടുതൽ വായനക്കാരുള്ളത്.835841 പുസ്തകങ്ങളാണ് 8 ലൈബ്രറികളിൽ നിന്നായി വായനക്കാർ കടമെടുത്തത്.2017ൽ ഇത് 228322 ആയിരുന്നു.ലൈബ്രറിയിൽ പുസ്തകങ്ങൾ വായിക്കാനായി കൊണ്ടുപോയവരുടെ എണ്ണം 820679 ആണ്.2017ൽ 207651 പേരാണ് പുസ്തകങ്ങൾ കൊണ്ടുപോയത്.

 

 

 

 

 

21 November 2024

Latest News