Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അബുദാബിയിൽ ഇന്ന് മുതൽ ടോൾ ഈടാക്കും

അബുദാബി:ബുദാബി ടോൾ ഗേറ്റുകൾ ഇന്നു പ്രവർത്തനമാരംഭിക്കും. തിരക്കു കൂടിയ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7വരെയും 4 ദിർഹമാണ് ടോൾ.മറ്റു സമയങ്ങളിലും വെള്ളി,പൊതുഅവധി ദിവസങ്ങളിലും ടോൾ നൽകേണ്ടതില്ല.പ്രധാന പാതയിലെ ഷെയ്ഖ് സായിദ് പാലം,ഷെയ്ഖ് ഖലീഫ പാലം,അൽ മഖ്ത പാലം,മുസഫ പാലം എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റ്.അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകൾക്ക് ടോൾ നൽകണം.ദിവസത്തിൽ 16 ദിർഹമേ ഒരു വാഹനത്തിൽ നിന്ന് ഈടാക്കൂവെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (ഐടിസി) അറിയിച്ചു.ഒരുദിവസം 16 ദിർഹം പ്രകാരം മാസം 480 ദിർഹം അടയ്ക്കേണ്ടിവരുന്നവർക്കായി പ്രത്യേക പാക്കേജ് ഉണ്ട്.പ്രതിമാസം 200 ദിർഹം നൽകിയാൽ മതി.ഒന്നിലേറെ വാഹനമുള്ളവർക്കും ചില ഇളവുകളുണ്ട്.റജിസ്റ്റർ ചെയ്ത ആദ്യവാഹനത്തിനു മാസം 200 ദിർഹവും രണ്ടാമത്തെ വാഹനത്തിനു 150 ദിർഹവും മൂന്നാമത്തെ വാഹനത്തിനു 100 ദിർഹവും നൽകിയാൽ മതിയാകും.കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ 100 ദിർഹം വീതം നൽകണം.ടോൾ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കടന്നു പോയാൽ ആദ്യദിവസം 100 ദിർഹവും രണ്ടാമത്തെ ദിവസം 200 ദിർഹവും മൂന്നാമത്തെ ദിവസം 400 ദിർഹവും പിഴ ചുമത്തും. പരമാവധി 10,000 ദിർഹമാണ് പിഴ.

27 July 2024

Latest News