Tue , Sep 22 , 2020

ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു | ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി |

സൗദിയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ സജീവമാകുന്നു

റിയാദ്:സൗദിയിൽ ഇനി മലയാളം മിഷന്റെ പ്രവർത്തനങ്ങൾ സജീവമായിരിക്കുമെന്ന് സംസ്ഥാന സാംസ്കാരിക മന്ത്രി എ.കെ ബാലൻ പറഞ്ഞു.റിയാദിൽ നടന്ന സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളം മിഷൻ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീ​സാ​ൻ,ത​ബൂ​ക്ക്,ദ​മ്മാം എ​ന്നീ മേ​ഖ​ല​ക​ളി​ൽ​നി​ന്നും റി​യാ​ദി​ൽ​നി​ന്നു​മു​ള്ള 17 പ്ര​വ​ർ​ത്ത​കരാ​ണ് യോ​ഗ​ത്തി​ൽ പങ്കെടുത്തത്.ഡി​സം​ബ​ർ 15ന്​ ​മു​മ്പാ​യി ഈ ​മേ​ഖ​ല​ക​ൾ ര​ജി​സ്​​റ്റ​ർചെയ്യുന്നതായിരിക്കും.കേ​ളി, ന​വോ​ദ​യ എ​ന്നീ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന മാ​തൃ​ഭാ​ഷാ പ്ര​വ​ർ​ത്ത​ന​വു​മാ​യി കൂ​ട്ടി​യി​ണ​ക്കാ​നും തീ​രു​മാ​നി​ച്ചിട്ടുണ്ട്.അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 27ന്​ ​അ​ധ്യാ​പ​ക​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ദ​മ്മാ​മി​ൽ ന​ട​ത്തും.വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ല എ​ന്ന അ​വ​സ്ഥ​​ക്ക്​ പ​രി​ഹാ​ര​മാ​യാ​ണ്​ മ​ല​യാ​ളം മി​ഷ​ൻ സ​ർ​ക്കാർ ആ​രം​ഭി​ച്ച​ത്.​32 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ 40 ചാ​പ്റ്റ​റു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ മ​ല​യാ​​ളം പ​ഠി​ക്കു​ന്നു.കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പാ​ണ്​ മി​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.11 ഇ​ന്ത്യൻ സം​സ്ഥാ​ന​ങ്ങ​ളി​ലും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.മൊ​ത്തം 30,000ല​ധി​കം കു​ട്ടി​ക​ളാ​ണ്​ നി​ല​വി​ൽ കേ​ര​ള​ത്തി​ന്​ പു​റ​ത്ത് മ​ല​യാ​ളം പ​ഠി​ക്കു​ന്ന​ത്.യോ​ഗ​ത്തി​ൽ ന​ഈം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​താ​ഹ (ജീ​സാ​ൻ) സ്വാ​ഗ​ത​വും സ​തീ​ഷ് കു​മാ​ർ (റി​യാ​ദ്) ന​ന്ദി​യും പ​റ​ഞ്ഞു.

 

 

 

 

22 September 2020

Latest News