Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അഞ്ച് ദിവസംകൊണ്ട് മരുഭൂമി ഓടിത്തീർക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ സമ്മാനം

ദുബായ്:മരുഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ മാരത്തൺ മത്സരമായ അൽ മർമൂം അൾട്രാ മാരത്തണിൻറെ രണ്ടാം പതിപ്പ്മത്സരം ഡിസംബർ ഒമ്പത് മുതൽ പതിമൂന്നു വരെ നടക്കും.മുന്നൂറു കിലോമീറ്റർ ദൈർഘ്യമുള്ള അൾട്രാ മാരത്തണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അത്‌ലറ്റുകളാണ് ഓടാൻ എത്തുന്നത്. 110 കിലോമീറ്റർ,50 കിലോമീറ്റർ എന്നിങ്ങനെ ഹ്രസ്വദൂര മാരത്തണുകളും ഇതോടൊപ്പം നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ  സെക്രട്ടറി ജനറൽ സായിദ് ഹരേബ് അറിയിച്ചു. 

ഞ്ച് ദിവസങ്ങളിലായാണ് മത്സരം നടക്കുക.ലോകത്തിലെ ഏറ്റവും കരുത്തരായ അത്‌ലറ്റുകളെ കണ്ടെത്തുകയാണ് മാരത്തണിലൂടെ ദുബായ് സ്പോർട്സ് കൗൺസിൽ ലക്ഷ്യമിടുന്നത്.കഴിഞ്ഞ വർഷം നടന്ന 270 കിലോമീറ്റർ ദൈർഘ്യമുള്ള അൾട്രാ മാരത്തണിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള നാന്നൂറോളം അത്‌ലറ്റുകളാണ് പങ്കെടുത്തത്.80,000യു.എസ് ഡോളറായിരുന്നു സമ്മാനത്തുക.അത്‌ലറ്റുകൾക്ക്  ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ,ടെന്റുകൾ എന്നിവ ക്യാമ്പിലുണ്ടാകുന്നതാണ്.ഓഗസ്റ്റ് 30വെള്ളിയാഴ്ച മുതലാണ് പരിശീലനം ആരംഭിക്കുക.പന്ത്രണ്ട് ആഴ്ചകളോളം ബിൽഡ്‌ അപ്പ് റൺസ് പരിശീലന പരിപാടി തുടരും.നാല് വ്യത്യസ്ത റൂട്ടുകളിലായി അൽ ഖുദ്രയിലെ ബേസ് ക്യാമ്പിൽ നിന്ന് ആരംഭിക്കുന്ന മത്സരത്തിന്റെ പരിശീലനം ഓഗസ്റ്റ് 30വെള്ളിയാഴ്ച മുതലാണ് ആരംഭിക്കുകയെന്നു ഇവന്റ് ഡയറക്ടർ റൂത്ത് ഡിക്കിൻസൺ പറഞ്ഞു.

 

 

 

 

29 March 2024

Latest News