Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ പ്രതിദിനം വിദേശികൾക്ക് തൊഴിൽ നഷ്ടമാകുന്നു

സൗദി അറേബ്യ:സൗദി തൊഴിൽ മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതി പുറത്ത് വിട്ട ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ അനുസരിച്ച് സൗദിയിൽ പ്രതിദിനം അഞ്ഞൂറോളം വിദേശികൾക്ക് തൊഴിൽ നഷ്ട്ടപെടുന്നതായി കണക്ക്.രണ്ടാം പാദത്തിൽ മാത്രം ഒന്നര ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായി.അതേസമയം,ശരാശരി 1500 ഓളം(1568) വിദേശികൾ ദിനംപ്രതി തൊഴിൽ ഉപേക്ഷിക്കുന്നതാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു.ഈ വർഷം രണ്ടാം പാദത്തിൽ മാത്രമായി ആകെ അര ലക്ഷത്തോളം(44,814) സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി നേടി.എന്നാൽ സ്വകാര്യ മേഖലയിൽ തൊഴിലുപേക്ഷിച്ച വിദേശികളുടെ എണ്ണം ഒന്നര ലക്ഷത്തോളമാണ്.(133,652).ഇതിൽ പതിനായിരത്തിലധികം സൗദി വനിതകൾ വുസൂൽ എന്ന ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.സൗദിവൽക്കരണം ഉയർത്തുക,തൊഴിൽ വിപണി നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി,ഈ വർഷം ജനുവരി 31 നു ആരംഭിച്ചതാണ് ദേശിയ തൊഴിൽ നിരീക്ഷണ സമിതിയുടെ പോർട്ടൽ.ഈ വർഷം രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടനുസരിച്ച്, സ്വകാര്യമേഖലയില്‍ ദിനം പ്രതി ശരാശരി 500ഓളം (492) സ്വദേശികള്‍ തൊഴില്‍ നേടുന്നുണ്ട്.

21 November 2024

Latest News