Fri , May 09 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ കേരളപ്പിറവി ആഘോഷം

ദോഹ:കേരളപ്പിറവി ആഘോഷങ്ങൾക്ക് വേണ്ടിയുള്ള മലയാളി സമൂഹത്തിന്റെ തയ്യാറെടുപ്പുകൾ പൂർണമായി.ഇന്ന് വൈകിട്ട് ദോഹയിലെ വിവിധ കേന്ദ്രങ്ങളിൽ കേരളപ്പിറവി ആഘോഷങ്ങൾ നടക്കും. കൊച്ചു കേരളത്തെ ദോഹയിൽ പുനരാവിഷ്‌കരിക്കുന്ന പരിപാടികളാണ് ഒരുക്കുന്നത്.കേരളത്തിന്റെ നാടൻ ശീലുകൾ മുതൽ നാടകം വരെ വിവിധ വേദികളിൽ അവതരിപ്പിക്കും.മെഗാ തിരുവാതിര കളി,ഓട്ടൻതുള്ളൽ, കോൽക്കളി,ഒപ്പന,കേരളനടനം,പൂരക്കളി തുടങ്ങി കേരളത്തിന്റെ തനത് നൃത്തരൂപങ്ങളെല്ലാം തന്നെ വിവിധ വേദികളിലായി ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യൻ കൾചറൽ സെന്ററിലെ അശോക ഹാളിലാണ് സംസ്‌കൃതി ഖത്തറിന്റെ കേരളപ്പിറവി ദിനാഘോഷം.കേരളോത്സവം എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനമാണ് മുഖ്യാതിഥി.കേരളത്തിന്റെ കാർഷിക സമൃദ്ധിയെക്കുറിച്ചുള്ള മാടയുടെ ലോകം എന്ന നാടകവും അരങ്ങേറും.കേരളീയം ഖത്തറിന്റെ കേരളപ്പിറവി ആഘോഷങ്ങൾ വൈകിട്ട് 6.30ന് സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടക്കും.

 

9 May 2025

Latest News