Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഊർജ പ്രതിസന്ധിക്ക് പരിഹാരവുമായി അബുദാബി

അബുദാബി:പുനരുപയോഗ ഊർജ സാങ്കേതിക വിദ്യയുമായി യുഎഇ ലോക ഊർജ കോൺഗ്രസ്സിന് ആതിഥേയത്വം വഹിക്കുന്നു.സെപ്റ്റംബർ 9 മുതൽ 12 വരെ അബുദാബിയിൽ നടക്കുന്ന ഇരുപതിനാലാമത് ലോക ഊർജ സമ്മേളനത്തിലാണ് യുഎഇ പുനരുപയോഗ,സൗരോർജ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ നിരത്തുക.ഇതാദ്യമായാണ് മധ്യപൂർവ ദേശത്ത് വേൾഡ് എനർജി കോൺഗ്രസ്സ് അരങ്ങേറുന്നത്.150 രാജ്യങ്ങളിൽ നിന്നുള്ള 66 മന്ത്രിമാരും 4,000 വിദഗ്ദ്ധരും ഉൾപ്പെടെ 15,000 പേർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 പ്രദർശകരുമുണ്ടാകും.

ണ്ണ,പ്രകൃതിവാതകം,വൈദ്യുതി,കൽക്കരി,ആണവോർജം,പുനരുപയോഗ ഊർജം,ഇതുമായി ബന്ധപ്പെട്ട ഗതാഗതം,നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ 80 സെഷനുകളായി ചർച്ച നടക്കുമെന്ന് യുഎഇ  ഊർജ വ്യവസായ മന്ത്രാലയ അണ്ടർ സെക്രട്ടറിയും സമ്മേളന സംഘാടക സമിതി ചെയർമാനുമായ ഡോ.മത്തർ അൽ നെയാദി പറഞ്ഞു.ഇതോടനുബന്ധിച്ച് 30 ശില്പശാലകളും നടക്കും.100 സ്റ്റാർട്ടപ്പുകളെയും മേളയിൽ അവതരിപ്പിക്കുമെന്നും ഊർജ പ്രതിസന്ധി സമഗ്രമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താൻ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

21 November 2024

Latest News