Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒട്ടേറെ സവിശേഷകളുമായി 2022 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

ഖത്തർ:2022 ലോകകപ്പിനുള്ള ഫിഫയുടെ ഔദ്യോഗിക എംബ്ലം പുറത്തിറങ്ങിയത് ഒട്ടേറെ സവിശേഷതകളുമായി.ലോകകപ്പിന് ഇനിയും മൂന്ന് വർഷങ്ങൾ ബാക്കിനിൽക്കേയാണ് ലോകകപ്പിലേക്കുള്ള ഖത്തറിന്റെ പ്രയാണത്തിലെ ഏറ്റവും നിർണായകമായ നാഴികക്കല്ലായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യത്തെയാണ് എംബ്ളത്തിലൂടെ സൂചിപ്പിക്കുന്നത്.പ്രാദേശികവും മേഖല അടിസ്ഥാനത്തിലുള്ളതുമായ അറബ് സംസ്കാരവും ചിഹ്നത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതാദ്യമായാണ് എംബ്ലം ത്രിമാന രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്.ക്രമത്തിൽ തിരിച്ചു പിടിച്ചാലും വ്യത്യാസം വരില്ലെന്നതിനാൽ ഭൂമിയെയും ഫുട്ബോളിനെയുമാണത് സൂചിപ്പിച്ചിരിക്കുന്നത്.എംബ്ളത്തിലെ ഫുട്ബോൾ രൂപം ജ്യാമിതീയ രൂപത്തിൽ അവതരിപ്പിച്ചതിലും അറബ് സംസ്കാരം നിറഞ്ഞുനിൽക്കുന്നുണ്ട്.

എംബ്ളത്തിനടിയിലെ അറബ് കാലിഗ്രഫി രൂപത്തിലെഴുതിയത് ഖശീദ എന്നാണ് വിളിക്കപ്പെടുന്നത്.അക്ഷരങ്ങൾക്കിടയിലെ ദീർഘവും ക്യൂ എന്ന ആദ്യാക്ഷരവും ഖശീദ കാലിഗ്രഫി രീതിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.അറബ് സംസ്കാരത്തിന്റെയും തനത് വസ്ത്രധാരണത്തിന്റെയും അവിഭാജ്യഘടകമായ ഷാളിന്റെ ഒഴുക്കിനെ ക്രമീകരിച്ചുകൊണ്ടാണ് എംബ്ലം രൂപപ്പെടുത്തിയിരിക്കുന്നത്.ലോകകപ്പിന്റെ രൂപത്തെ സൂചിപ്പിക്കുന്ന എംബ്ളത്തിലെ എട്ട് എന്ന സൂചിക ലോകകപ്പ് നടക്കാനിരിക്കുന്ന എട്ട് സ്റ്റേഡിയങ്ങളെ സൂചിപ്പിക്കുമ്പോൾ,അതിലെ എംബ്രോയ്ഡറി അലങ്കാരങ്ങൾ ഖത്തറിന്റെ പൈതൃകത്തിന്റെ ഭാഗമായ ഷാളിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.പാരമ്പര്യ അറബ് കലയിൽ വാർത്തെടുക്കുന്ന ഇത്തരം എംബ്രോയ്ഡറികൾ മധ്യപൗരസ്ത്യ ദേശത്തിന്റെ മഹനീയമായ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.

 

 

24 April 2024

Latest News