Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

രൂപയുടെ മൂല്യം കുറഞ്ഞു;പ്രവാസികൾക്കു നേട്ടം

ദുബായ്:പ്രതീക്ഷിതമായി രൂപയുടെ മൂല്യം കുറഞ്ഞത് പ്രവാസികൾക്ക് ഗുണകരമായി.മിക്ക എക്സ്ചേഞ്ചുകളിലും പണമയയ്ക്കാൻ എത്തിയവരുടെ നീണ്ട നിര തന്നെയായിരുന്നു. ദിർഹത്തിനു 19.3 രൂപവരെ ചില  എക്സ്ചേഞ്ചുകൾ നൽകി.ഈ തിരക്ക് അടുത്തയാഴ്ചവരെ തുടർന്നേക്കാമെന്നും ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി ജോസഫ് പറഞ്ഞു.മാസങ്ങൾക്ക് ശേഷമാണ് ഇത്ര വ്യത്യാസം ഒറ്റയടിക്ക് ഉണ്ടായതെന്നും അത് കൊണ്ടുതന്നെ തിരക്ക് ഏറെയായിരുന്നെന്നും ലുലു വില്ലേജിലെ യുഎഇ എക്സ്ചേഞ്ച് ശാഖാ മാനേജർ എം.കെ സുഭീഷ് പറഞ്ഞു.രൂപയുടെ മൂല്യം ഒറ്റയടിക്കു 25 പൈസയോളം താഴ്ന്നതിന് യുഎസ് ഇന്ത്യ ഓഹരി വിപണിയിലെ  ഇടിവും റിസേർവ് ബാങ്ക് ഇന്ത്യയിൽ ഇനിയും പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹവും കാരണമായെന്ന് ഐഎംബിസിസിഇഒയും എംഡിയുമായ സജിത്ത്  കുമാർ ചൂണ്ടിക്കാട്ടി.

4 April 2025

Latest News