Fri , Apr 03 , 2020

കൊറോണ പ്രതിരോധ മരുന്ന് പരീക്ഷണ ഘട്ടത്തിൽ . | സൗദിയിൽ പെതുഗതാഗതം താത്‌കാലികമായി നിർത്തുന്നു | അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് . | ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി | കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു | ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി | പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ് - നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ | ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. |

'ജല' സൗദി ദേശീയ പ്രവാസി സെമിനാര്‍ ഇന്ന് ജിസാനിൽ


ജിസാൻ:ജിസാന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്റെ(ജല) നേതൃത്വത്തില്‍ സൗദിയിലെ വിവിധ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുകൊകൊണ്ട് ഇന്ന് ജിസാനില്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രവാസി സെമിനാര്‍ കേരള നിയമസഭാ പ്രവാസി ക്ഷേമസമിതി ചെയര്‍മാനും കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.വി..അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.'പ്രവാസി പുനരധിവസം:പ്രശ്‌നങ്ങളും പ്രായോഗിക പരിഹാരങ്ങളും'എന്ന വിഷയം അദ്ദേഹം സെമിനാറില്‍ അവതരിപ്പിക്കും.സാമ്പത്തിക വിദഗ്ധനും സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗവുമായ ഡോ.കെ.എന്‍.ഹരിലാല്‍'പ്രവാസി പുനരധിവാസവും കേരള വികസനവും'എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.നാടിന്റെ സമ്പദ്ഘടനയില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും നമ്മുടെ വികസന അജണ്ടയില്‍ പ്രധാനപരിഗണനാ വിഷയമാകണമെന്ന സമീപനം മുന്നോട്ട് വെയ്ക്കുന്ന ഏകദിന സെമിനാറില്‍ സൗദിയിലെ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍,ലോക കേരള സഭ അംഗങ്ങള്‍,വിവിധ മേഖലകളിലെ വിദഗ്ധര്‍,പ്രവാസി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജ് വര്‍ഗീസ്,ലോക കേരള സഭ അംഗങ്ങളായ വി.കെ.അബ്ദുല്‍ റഊഫ്,കുഞ്ഞമ്മദ് കൂരാച്ചുണ്ട്,ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര,അസീര്‍ പ്രവാസിസംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിക്കും. സെമിനാറില്‍ പ്രവാസി പുനരധിവാസ ചര്‍ച്ചക്കുള്ള കരട് രേഖ ലോക കേരള സഭാംഗവും ജിസാന്‍ സര്‍വകലാശാല മെഡിക്കല്‍ കോളജ് പ്രൊഫസറുമായ ഡോ.മുബാറക്ക് സാനി അവതരിപ്പിക്കും.മാധ്യമ പ്രവര്‍ത്തകനും ജല രക്ഷാധികാരിയുമായ താഹ കൊല്ലേത്ത് മോഡറേറ്ററായിയിരിക്കും.പ്രവാസി പുനരധിവാസം മുഖ്യ വിഷയമായി ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ 'പ്രവാസത്തിന്റെ പ്രതിസന്ധികളും തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പുകളും'(കുഞ്ഞമ്മദ് കൂരാച്ചുണ്ട്,ലോകകേരള സഭാംഗം) 'പ്രവസി പുനരധിവാസവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും'(എം.എം.നയീം,നവോദയ ദമ്മാം)'സ്ത്രീപ്രവാസവും പുനരധിവാസവും'(ഷമീര്‍ കുന്നുമ്മല്‍, കേളി റിയാദ്),വിനോദസഞ്ചാര മേഖലയും പ്രവാസി പുനരധിവാസ സാദ്ധ്യതകളും' (മാത്യു നെല്ലുവേലില്‍, മാസ് തബൂക്ക്),ചെറുകിട വ്യാപാര മേഖലയും പ്രവാസി പുനരധിവാസവും' (റഷീദ് ചന്ദ്രാപ്പിന്നി,അസീര്‍ പ്രവാസിസംഘം ഖമീസ്മുഷൈത്ത്),'പ്രവാസി പുനരധിവാസവും നിര്‍മ്മാണമേഖലയും' (ഹനീഫ മൂവാറ്റുപുഴ,നവോദയ,ദമ്മാം),പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക പുനരധിവാസം'(ഷൈജു അസീസ്,ജല ജിസാന്‍),'പ്രവാസി പുനരധിവാസവും സഹകരണ മേഖലയും'(സലാം കൂട്ടായി, ജല ജിസാന്‍) 'പ്രവാസി പുനരധിവാസം:പ്രായോഗിക നിര്‍ദ്ദേശങ്ങള്‍' (ഖസിം പ്രവസിസംഘം,ബുറൈദ)കാര്‍ഷിക മേഖലയിലെ പ്രവാസി പുനരധിവാസ സാദ്ധ്യതകള്‍'( ഡോ.രമേശ് മൂച്ചിക്കല്‍),'നഴ്‌സിംഗ് പ്രവാസം:പ്രശ്‌നങ്ങളും സാധ്യതകളും'(ജിപ്‌സി ബേസില്‍),'നൈപുണ്യ വികസനവും പ്രവാസി പുനരധിവാസവും'(ഡോ.റെനീല പത്മനാഭന്‍), പ്രവാസി പുനരധിവാസവും ആരോഗ്യമേഖലയും'(ഡോ.ജോ വര്‍ഗീസ്) എന്നീ വിഷയങ്ങളിലുള്ള പ്രബന്ധങ്ങള്‍ ചര്‍ച്ചകള്‍ക്കായി അവതരിപ്പിക്കും.സെമിനാറിനോടനുബന്ധിച്ച് വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.എന്‍.ഹരിലാല്‍ മുഖ്യ പ്രഭാഷണം നടത്തും. ജിസാനിലെ വിവിധ സംഘടനാ പ്രതിനിധികളായ ഹാരിസ് കല്ലായി (കെ.എം.സി.സി),മുഹമ്മദ് ഇസ്മയില്‍ മാനു (തനിമ സാംസ്‌കാരിക വേദി), ഷംസു പൂക്കോട്ടൂര്‍ (പ്രവാസി ക്ഷേമസമിതി)സലിം ആറ്റിങ്ങല്‍ (ഒ.ഐ.സി.സി),താഹ കോഴിക്കോട് (ഐ.സി.എഫ്),മുസ്തഫ ദാരിമി (എസ്.കെ.ഐ.സി)എന്നിവര്‍ പ്രവാസി പുനരധിവാസം കേന്ദ്രീകരിച്ചുള്ള വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.പൊതുയോഗത്തില്‍ ജല പ്രസിഡന്റ് എം.കെ.ഓമനക്കുട്ടന്‍ അധ്യക്ഷത വഹിക്കും.പ്രവാസി പുനരധിവാസത്തിന്റെ രൂപരേഖ സംഘാടക സമിതി ചെയര്‍മാന്‍ ഡോ.മുബാറക്ക് സാനി അവതരിപ്പിക്കും.സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വെന്നിയൂര്‍ ദേവന്‍ സ്വാഗതവും കണ്‍വീനര്‍ സലാം കൂട്ടായി നന്ദിയും പറയും.യോഗത്തിന് ശേഷം മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ വിവധ കലാപരിപാടികള്‍ അവതരിപ്പിക്കും.

3 April 2020

Latest News