Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യു.എ.ഇ.യിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി തുടങ്ങി

ദുബായ്:യുഎഇ യിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി തുടങ്ങി. 2020 ജനുവരി ഒമ്പതുവരെയാണ് അവധി.ജനുവരി 10,11 തീയതികൾ വാരാന്ത്യ അവധിയായതിനാൽ 12-നാണ് സ്കൂളുകൾ തുറക്കുക.അതേസമയം 10-ാം ക്ലാസ് വിദ്യാർഥികൾക്ക് ഈ മാസം 19 വരെ ക്ലാസുകളുണ്ടാകുമെന്ന് സ്കൂളുകൾ അറിയിച്ചു.അധ്യാപകർക്കും മറ്റ് സ്കൂൾ ജീവനക്കാർക്കും രണ്ടാഴ്ച അവധിയും ഒരാഴ്ച സ്കൂളുകളിൽ പരിശീലന പരിപാടിയുമായിരിക്കും.ശൈത്യകാല അവധി കഴിഞ്ഞാൽ മൂന്നാംപാദം തുടങ്ങും.ഏഷ്യൻ പാഠ്യപദ്ധതിയിൽ പ്രധാനപരീക്ഷകൾ തുടങ്ങുന്നത് മൂന്നാംപാദത്തിലാണ്.നീണ്ട അവധിക്കാലവും ക്രിസ്മസും പുതുവത്സരവും ഒരുമിച്ചെത്തുന്നതുകൊണ്ട് പലരും ആവേശത്തിലാണ്.

തിനകംതന്നെ കേരളത്തിലേക്കുള്ള വിമാനങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.എങ്കിലും ഉയർന്ന വിമാനടിക്കറ്റ് നിരക്ക് തന്നെയാണ് ഇത്തവണയും പലരെയും നിരാശരാക്കുന്നത്.എങ്കിലും ഉയർന്ന വിമാനടിക്കറ്റ് നിരക്ക് തന്നെയാണ് ഇത്തവണയും പലരെയും നിരാശരാക്കുന്നത്.ക്രിസ്മസ്,പുതുവത്സരാഘോഷങ്ങൾക്ക് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത് കൊച്ചി സെക്ടറിലാണ്. അതുകൊണ്ടുതന്നെ നിരക്ക് വർധന ഏറ്റവുമധികം അനുഭവപ്പെടുന്നതും കൊച്ചിയിലേക്കാണ്.

25 April 2024

Latest News