Thu , May 09 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇനി മുതൽ ഗ്രീൻ ലൈനിലും മെട്രോ ഓടും

ദോഹ:ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ 10ന് ഗതാഗതത്തിനായി തുറക്കും.ഇതോടെ ദോഹ മെട്രോയുടെ ആദ്യ ഘട്ടത്തിലെ 3 ലൈനുകളും പ്രവർത്തനസജ്ജമാകും.ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ഗ്രീൻ ലൈനിൽ പരീക്ഷണ പ്രവർത്തനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.അൽ മൻസൂറ മുതൽ അൽ റിഫ (മാൾ ഓഫ് ഖത്തർ)വരെയാണ് ഗ്രീൻ ലൈൻ.മാൾ ഓഫ് ഖത്തറിലേക്ക് എത്തുന്ന സന്ദർശകർക്ക് ഗ്രീൻ ലൈനിൽ അൽ റിഫ സ്റ്റേഷനിലെത്തി അവിടെ നിന്ന് മാളിലേക്കു നടക്കാം.ദോഹയുടെ കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ സഞ്ചരിക്കുന്ന ഗ്രീൻ ലൈനിൽ 11 സ്റ്റേഷനുകളാണുള്ളത്.ഡിസംബർ 18ന് എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനും സ്റ്റേഡിയത്തിലെ ഫിഫ ക്ലബ് മത്സരങ്ങൾ കാണാനും കാണികൾക്ക് മെട്രോയിൽ എത്താം. നിലവിൽ റെഡ് ലൈൻ, ഗോൾഡ് ലൈനുകളുടെ സമയക്രമം പോലെ തന്നെ ആയിരിക്കും ഗ്രീൻ ലൈനിന്റെ പ്രവർത്തനവും.റെഡ്, ഗോൾഡ് ലൈൻ വഴിയെത്തുന്ന മെട്രോ യാത്രക്കാർക്ക് മിഷെറിബിൽ നിന്ന് ഗ്രീൻ ലൈനിലേക്ക് മാറാം.ഗ്രീൻ ലൈൻ സ്‌റ്റേഷനുകളിലെല്ലാം യാത്രക്കാർക്കായി സൗജന്യ മെട്രോ ലിങ്ക് ബസുകളുടെ സേവനവും ലഭിക്കും.അൽ ഖ്വാസർ മുതൽ അൽ വക്ര വരെയാണ് റെഡ് ലൈനും റാസ് ബു അബൗദിൽ നിന്ന് അൽ അസീസിയ വരെ ഗോൾഡ് ലൈനുമാണ് പ്രവർത്തിക്കുന്നത്.3 ലൈനുകളിലായി 37 സ്‌റ്റേഷനുകളാണുള്ളത്.രാജ്യത്തിന്റെ ഗതാഗത മേഖലയിൽ പുതിയ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടുള്ള ദോഹ മെട്രോ രാജ്യത്തെ ഏറ്റവും ജനകീയ പൊതു ഗതാഗത സംവിധാനമായി മാറി കഴിഞ്ഞു.

 

 

 

 

 

 

 

 

 

 

9 May 2024

Latest News