Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

പ്രധാനമന്ത്രിയുടെ മിഡിൽ ഈസ്റ്റ് സന്ദർശനം;വിപുലമായ സ്വീകരണമൊരുക്കി പ്രവാസികളും

യുഎഇ:രണ്ടാം തവണയും പ്രധനമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായി യുഎഇ യിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മിഡിൽ ഈസ്റ്റിൽ വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്.മോദിയുടെ സന്ദർശനം സ്ഥിതീകരിച്ചു ബഹ്‌റിനിലെ ഇന്ത്യൻ എംബസിയാണ് വിവരം പുറത്തുവിട്ടത്.യുഎഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സയ്യിദ് സ്വീകരിക്കാൻ എത്തുന്ന മോദി ഇത് ആദ്യമായാണ് പ്രധാനമന്ത്രി പദവി സ്വീകരിച്ച ശേഷം അഞ്ചു വർഷത്തിനിടയിൽ രണ്ടു തവണയും യുഎഇ സന്ദർശനത്തിനെത്തുന്നത്.ഇവിടുത്തെ രാഷ്ട്ര നേതാക്കളുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.അതിന്റെ പ്രതിഫലനം തന്നെയായിരുന്നു ഈ ബഹുമതി.അറേബ്യയുടെ പവിഴ ദ്വീപിലും സന്ദർശനത്തിനെത്തുന്ന മോദിയെ വരവേൽക്കാനുള്ള ആവേശത്തിലാണ് പ്രവാസി സമൂഹം.പ്രധാനമന്ത്രിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് വേണ്ടി പ്രത്യേക വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്.ഞായറാഴ്ച വൈകിട്ടായിരുന്നു ഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മോദിയുടെ യുഎഇ സന്ദർശനത്തെക്കുറിച്ചു പ്രഖ്യാപിച്ചത്.സന്ദർശന വേളയിൽ ബഹ്‌റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി രാജ്യാന്തര 200 വർഷത്തിലേറെ പഴക്കമുള്ള ശ്രീനാഥ്‌വി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും തുടക്കംക്കുറിക്കും.

12 August 2020

Latest News