Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്മാർട്ട് സൈക്കിളുമായി ദുബായ്

ദുബായ്:ഗരത്തില്‍ സഞ്ചരിക്കാന്‍ ഇനി സൈക്കിളുകള്‍ വാടകക്ക് കിട്ടും.നഗരത്തില്‍ 350 കേന്ദ്രങ്ങളില്‍ സ്മാര്‍ട്ട് സൈക്കിളുകള്‍ ലഭ്യമാക്കാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കാരീം കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.കാരീം കമ്പനിയുടെ ബൈക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്മാര്‍ട്ട് സൈക്കിളുകള്‍ ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ 175 കേന്ദ്രങ്ങളില്‍ 1750 സൈക്കിളുകള്‍ ലഭ്യമാക്കാനാണ് കരാര്‍.അഞ്ചുവര്‍ഷത്തിനകം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 350 കേന്ദ്രങ്ങളില്‍ 3500 സെക്കിളുകള്‍ എത്തും.സൗരോര്‍ജത്തില്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതും പെഡല്‍ ചിവിട്ടി സഞ്ചരിക്കാന്‍ കഴിയുന്നതുമായ സൈക്കിളുകള്‍ ഇക്കൂട്ടത്തിലുണ്ടാകും. നഗരത്തിലെ യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനാണ് നടപടിയെന്ന് ആര്‍ടിഎ അറിയിച്ചു.മെട്രോ സ്റ്റേഷന്‍,ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ സഹായിക്കുന്ന വിധയമായിരിക്കും സൈക്കിളുകള്‍ വിന്യസിക്കുക.ദിവസ വാടക്കും,വാര്‍ഷിക വാടകക്കും സൈക്കിളുകള്‍ ലഭിക്കും.മറീന,ജുമൈറ,ദുബൈ വാട്ടര്‍ കനാല്‍,ദേര,ഖവാനീജ്,അല്‍ഖുദ്റ,ഖിസൈസ്,മന്‍ഖൂല്‍,കറാമ,ബര്‍ഷ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സൈക്കിള്‍ സേവനം.ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കപ്പെടുന്ന ഈ സൈക്കിളുകള്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാം.

 

 

 

 

19 April 2024

Latest News