Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സിനിമയെ അടുത്തറിയാൻ യുഎഇ വിദ്യാർത്ഥികൾക്കായി ത്രിദിന പഠനക്കക്കളരി

 

ഫുജൈറ:സിനിമയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ യുഎഇയിലെ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച ത്രിദിന  പഠനക്കളരി ഇന്ന് സമാപിക്കും.നടൻ മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റിന്റെ നേതൃത്വത്തിലാണ് സിനിമയെ അടുത്തറിയാൻ കുട്ടികൾക്കായി പഠനക്കളരി സംഘടിപ്പിച്ചത്.ഹുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ മൂന്നു ദിവസങ്ങൾ നീണ്ട പരിപാടിയിൽ ചലച്ചിത്രനടൻ രവീന്ദ്രൻ പരിശീലനകളരിക്ക് നേതൃത്വം നൽകി.വനിതകൾക്കും യുവാക്കൾക്കുമായി പ്രത്യേക പരിശീനക്കളരികൽ സംഘടിപ്പിച്ചു.യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള  സിനിമാ താല്പര്യമുള്ള  കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.ഗൾഫിലേക്ക് മലയാളികൾ ആദ്യമായി വന്നിറങ്ങിയ ഖോർഫക്കാൻ ഉൾപ്പെടുന്ന വടക്കൻ എമിറേറ്റുകളുടെ ദൃശ്യഭംഗി പ്രയോജനപ്പെടുത്തിയാണ് നിക്കോണുമായി സഹകരിച്ചു ഫിലിം ലിറ്ററസി പരിപാടി സംഘടിപ്പിക്കുന്നതെന്ന് നടൻ രവീന്ദ്രൻ പറഞ്ഞു.മൂന്നു ദിവസം നീണ്ട സിനിമാപഠന കളരി ഇന്ന് സമാപിക്കും.

20 April 2024

Latest News