Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് ഏഴ് സര്‍വ്വീസുകള്‍കൂടി ആരംഭിക്കുന്നു

ജിദ്ദ:ഞായറാഴ്ച മുതല്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് ഏഴ് സര്‍വ്വീസുകള്‍കൂടി ആരംഭിക്കും.ഏഴ് ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കൂടി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ പുതിയ ഒന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.ജിദ്ദയില്‍ നിന്നും അല്‍ഖസീം,ദമ്മാം എന്നീ ആഭ്യന്തര സര്‍വ്വീസുകളും,കുവൈത്ത്,കാര്‍ത്തും, കൈറോ,ബൈറൂത്ത്,ന്യൂറോബി എന്നീ അഞ്ച് അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുന്നത്.പുതിയ വിമാനത്താവളത്തിലേക്ക് വിമാന സര്‍വ്വീസുകള്‍ മാറ്റുന്നത് വിമാന കമ്പനിയുമായുള്ള സഹകരണത്തോടെയാണെന്നും,പുതിയ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനനുസരിച്ചു ക്രമേണ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുമെന്നും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.സൗദി എയര്‍ലൈന്‍സ് നേരത്തെ 35 അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുതിയ എയര്‍പോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.ഇതോടെ സൗദി എയര്‍ലൈന്‍സിന്റെ 42 സര്‍വ്വീസുകളായിരിക്കും പുതിയ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുക.

22 October 2024

Latest News