ഒമാനിൽ വിദേശികളുടെ എണ്ണം കുറയുന്നു
മസ്കത്ത്:ഒമാനിലെ വിദേശികളുടെ എണ്ണം വീണ്ടും കുറഞ്ഞതായി നാഷനൽ സ്റ്റാറ്റിസ്റ്റിക്സ്,ഇൻഫമേഷൻ സെൻറർ കഴിഞ്ഞദിവസം പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.ഡിസംബർ മൂന്നിലെ കണക്കനുസരിച്ച് ഒമാനിലെ വിദേശികളുടെ എണ്ണം 19,87,456 മാണ്.മൊത്തം ജനസംഖ്യയുടെ 42.50 ശതമാനമാണിത്.കഴിഞ്ഞ വർഷം നവംബർ അവസാനത്തിൽ വിദേശികളുടെ എണ്ണം 19,96,190 ആയിരുന്നു.മൊത്തം ഒമ്പതിനായിരത്തോളം വിദേശികളുടെ കുറവാണ് ഈ കാലയളവിലുണ്ടായത്.ഒമാനിലെ മൊത്തം ജനസംഖ്യ 46,74,253 ആണ്.ഒമാനിലെ മൊത്തം ജനസംഖ്യ 46,74,253 ആണ്.ഒമാനിലെ ഇന്ത്യൻ വിദേശികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്.കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് ഒമാനിലെ ഇന്ത്യക്കാർ 6,38,059 ആയി കുറഞ്ഞു.കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യക്കാരുടെ എണ്ണം 6,60,376 ആയിരുന്നു.ഇതേ കാലയളവിൽ ബംഗ്ലാദേശികളുടെ എണ്ണം കഴിഞ്ഞവർഷം അവസാനത്തിലെ 6,58,222ൽ നിന്ന് 6,24,046 ആയും കുറഞ്ഞു.ഇതേ കാലയളവിൽ പാകിസ്താനികളുടെ എണ്ണം 2,17,602ൽ നി 2,09,248 ആയി കുറഞ്ഞു.ഈ കാലയളവിൽ വിദേശികളുടെ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടായത് കാർഷിക മേഖലയിലാണ്.കാർഷിക മേഖലയിൽ 26.9 ശതമാനം വിദേശികൾ കുറഞ്ഞു.ജലം,ജലവിതരണം,മലിനജല സംസ്കരണ മേഖലകളിൽനിന്ന് 14.7 ശതമാനവും നിർമാണമേഖലയിൽ നിന്ന് 12.9 ശതമാനവും വിദേശികൾ ഒഴിഞ്ഞുപോയി.വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ സ്വദേശി വത്കരണവും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതുമാണ് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം.സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം.സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം 4.8 ശതമാനം വർധിച്ചു.ഈ വർഷം 2,60,958 സ്വദേശികളാണ് സ്വകാര്യേമേഖലയിൽ ജോലി ചെയ്യുന്നത്.കഴിഞ്ഞവർഷം 2,52,132 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലിചെയ്തിരുന്നു.നിലവിൽ 60,162 സ്വദേശികൾ നിർമാണേമഖലയിൽ ജോലിചെയ്യുന്നുണ്ട്.സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് ജോലിനൽകാൻ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു.ഇതിന്റെ ഭാഗമായി നിരവധി തൊഴിൽേമഖലകളിൽ വിസ നിരോധനവും ഏർപ്പെടുത്തി.നേരത്തേ ആറുമാസത്തേക്ക് ഏർപ്പെടുത്തിയിരുന്ന വിസാ നിരോധനം പല തവണയായി ദീർഘിപ്പിക്കുകയായിരുന്നു.അതോടൊപ്പം,വിവിധ മേഖലകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തിയത് കാരണം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.അതിനാൽ,നിരവധിപേർ ഒമാൻ വിട്ടുപോവുേമ്പാൾ വളരെ ചുരുങ്ങിയ എണ്ണം വിദേശികൾ മാത്രമാണ് ഒമാനിൽ പുതുതായി എത്തുന്നത്.വിദേശികളുടെ എണ്ണം ഗണ്യമായി കുറയാനുള്ള പ്രധാന കാരണം ഇതാണ്.സാമ്പത്തികമാന്ദ്യം അടക്കമുള്ള പ്രശ്നങ്ങൾ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചതും വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി.
21 November 2024