Sun , Apr 06 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികൾക്ക് ഇനി മിനിമം വേതനം നൽകും

ദോഹ:പ്രവാസി തൊഴിലാളികള്‍ക്കു മിനിമം വേതനം നല്‍കാനുള്ള കരട് നിയമത്തിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഓത്മാന്‍ ഫഖ്‌റു പറഞ്ഞു.ദോഹയില്‍ നടന്ന ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ നൂറാമത് വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലാളികള്‍ക്ക് മികച്ച ജീവിത,തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഒട്ടേറെ നിയമ ഭേദഗതികളും നിയമ വ്യവസ്ഥയുടെ പരിധിയില്‍ ഉള്‍പ്പെടാത്ത പ്രവാസികളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും എക്‌സിറ്റ് സംബന്ധിച്ച കരട് തീരുമാനത്തിനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. വേതന സംരക്ഷണ സംവിധാനം,തൊഴില്‍ തര്‍ക്ക പരിഹാര കമ്മിറ്റി, തൊഴിലാളി ക്ഷേമ ഇന്‍ഷുറന്‍സ് ഫണ്ട് തുടങ്ങിയവയെല്ലാം സമീപകാലങ്ങളില്‍ പ്രാബല്യത്തില്‍ വന്ന നടപടികളാണ്.തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിച്ചു കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ തൊഴില്‍റ്റത്തിന് അനുമതി നല്‍കുന്നതിനുള്ള നടപടികൾ മന്ത്രിസഭ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

6 April 2025

Latest News