Wed , Jan 29 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നിയമ പ്രശ്നങ്ങൾ നേരിടുന്ന പ്രവാസി മലയാളികൾക്ക് നിയമസഹായ പദ്ധതിയുമായി ഒമാൻ

ഒമാൻ:നിയമകുരുക്കിൽ പെടുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനിൽ പ്രവർത്തനമാരംഭിച്ചു.ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതുവഴി നിയമസഹായം ലഭിക്കും.
നോർക്ക റൂട്ട്സിന് കീഴിലുള്ള നിയമസഹായ സെല്ലിന്റെ ഒമാനിലെ ലീഗൽ കൺസൾട്ടന്റ് അഡ്വ.ഗിരീഷ് കുമാറാണ് കേസുകൾ ഫയൽചെയ്യാൻ നിയമസഹായം ലഭ്യമാക്കുക,നഷ്ടപരിഹാര/ ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക,വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് അഡ്വ.ഗിരീഷ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസിമലയാളികൾക്ക് പദ്ധതി വഴി സഹായം ലഭിക്കും.പ്രാഥമിക നിയമസഹായത്തിനുള്ള ചെലവുകളാണ് സംസ്ഥാന സർക്കാർ വഹിക്കുക.ഇന്ത്യൻ പാസ്പോർട്ടും സാധുവായ തൊഴിൽ വിസയോ സന്ദർശക വിസയോ ഉള്ള മലയാളികൾക്കോ അല്ലെങ്കിൽ തടവനുഭവിക്കുകയോ ബുദ്ധിമുട്ട് അനുഭവിക്കുകയോ ചെയ്യുന്നയാളുടെ ബന്ധുക്കൾ/ സുഹൃത്തുക്കൾക്കോ സഹായം തേടാൻ കഴിയും.പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം ജാബിർ, കബീർ യൂസുഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

 

 

 

 

 

29 January 2025

Latest News