Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യു.എ.ഇ വിമാനത്താവളങ്ങളിൽ കൊറോണ വൈറസിനെതിരെ സ്ക്രീൻ ടെസ്റ്റ് തുടങ്ങി

ദുബായ്:കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളിൽ സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കി തുടങ്ങി.നിരീക്ഷണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.അതേ സമയം രാജ്യത്ത് കൊറോണ കേസുകൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാവിലെ മുതൽ ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കിയത്.വൈകീട്ട് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ക്രീൻ ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തി.ഷാർജ ഉൾപ്പെടെ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലും ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ്ക്രീൻ ടെസ്റ്റിന് ഉടൻ വിധേയമാക്കും എന്നാണ് സൂചന. ചൈനയിൽ നിന്ന് നേരിട്ട് യു.എ.ഇ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവരെ മാത്രമാണ് സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കുന്നത്.കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലക്കാണ് വിമാനത്താവളങ്ങളിലെ പരിേശാധനാ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി.

 

 

 

 

 

27 July 2024

Latest News