Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ടൂറിസം രംഗത്ത് വൻ കുതിപ്പുമായി ഒമാൻ

ഒമാൻ:മാനിൽ ടൂറിസം രംഗത്ത് നിന്നുള്ള വരുമാനം വർധിക്കുന്നു. ടൂറിസം മേഖലയിൽ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ വർഷം അവസാനം 1.4 ബില്ല്യൻ റിയലായി.കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ നിന്നുള്ള പ്രത്യക്ഷ വരുമാനം 788.6 ദശലക്ഷം റിയാലായി ഉയർന്നതായി നാഷനൽ സ്റ്റാസ്റ്റിക്സ് ആൻറ് ഇൻേഫാമേഷൻ സെൻറർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.2017 നെക്കാൾ 6.8 ശതമാനം കൂടുതലാണിത്. കഴിഞ്ഞ എട്ട് വർഷമായി വിനോദ സഞ്ചാര മേഖലയിൽ ക്രമേണയുള്ള വളർച്ചയാണ് കാണിക്കുന്നത്.2011 - 2018 കാലയളവിൽ മൊത്തം 12.8 ശതമാനം വളർച്ചയാണുള്ളത്.മൊത്തം വിനോദ സഞ്ചാരികളിൽ 46 ശതമാനവും വിനോദത്തിനായി എത്തിയവരാണ്.32.1 ശതമാനം കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും 10.8 ശതമാനം ബസിനസ് ആവശ്യത്തിനുമാണ് ഒമാനിലെത്തിയത്.

 

 

 

 

 

13 January 2025

Latest News