Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം വരുന്നു

കുവൈറ്റ് സിറ്റി:കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള സേവനങ്ങൾ ആധുനികവത്കരിക്കുന്നു.അടുത്ത വർഷം ആരംഭത്തോടെ ഇ-ഗേറ്റ്,ഇ-പാസ്പോർട്ട് റീഡർ എന്നീ സംവിധാനങ്ങളും നിലവിൽ വരും.ഈ സംവിധാനം നിലവിൽ വരുന്നതോടെ ഇലക്ട്രോണിക് പാസ്പോർട്ടുള്ള സ്വദേശികൾക്ക് എമിഗ്രേഷൻ വിഭാഗത്തിൽ പാസ്പോർട്ടുകൾ പരിശോധിക്കുകയോ സ്റ്റാമ്പ് ചെയ്യുകയോ കൂടാതെ യാത്രചെയ്യാം.ഇതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ വിഭാഗം അംഗീകാരം നൽകി.പ്രവേശന വിലക്ക്,യാത്രാ വിലക്ക്,എന്നീ കുറ്റകൃത്യങ്ങളിൽപെട്ട പിടികിട്ടാപുള്ളികൾ മുതലായ നിയമപ്രശ്നങ്ങൾ നേരിടുന്നവരെ കണ്ടെതാനും ഇ-ഗേറ്റ് സംവിധാനം വഴി കഴിയുമെന്നാണ് പ്രത്യേകത.യാത്രക്കാർക്ക് വിമാനത്താവളത്തിലെ പാസ്പോർട്ട് വിഭാഗത്തിലെ ജീവനക്കാരുടെ സഹായമില്ലാതെ 15 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും    സാധിക്കുന്നതാണ്.സേവനങ്ങൾ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിനാണ് നീക്കം.

28 January 2025