Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഷാർജയിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിൽ തീപിടിത്തം

ഷാർജ:ഷാർജ കൽബയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്‌കൂൾ ബസിൽ തീപിച്ചു.കുട്ടികളെയെല്ലാം രക്ഷപെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി.രാവിലെ 6.30 ഓടെയായിരുന്നു രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അഗ്നിക്കിരയായത്.ബസിന്റെ എൻജിനിൽ നിന്ന് പുകയുയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തിയ ശേഷം കുട്ടികളെയെല്ലാം പുറത്തേക്കിറക്കുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് ഷാർജ പോലീസും സിവിൽ ഡിഫൻസും എത്തുകയായിരുന്നു.ബസിൽ തീ പടർന്ന് പിടിച്ചതിനാൽ സിവിൽ ഡിഫൻസ് സംഘം സമീപത്തെ വില്ലകളിലേക്ക് തീ പടരുന്നത് തടയുന്നതിനുള്ള നീക്കങ്ങളും നടത്തി.കുട്ടികളെല്ലാം തികച്ചും സുരക്ഷിതരാണെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖമിസ് അൽ നഖ്ബി അറിയിച്ചു.സംഭവത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തുമെന്നും കേസ് ഫോറൻസിക് ലാബിനു കൈമാറിയതായും പോലീസ് അറിയിച്ചു.

22 October 2024

Latest News