Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നു

സൗദി അറേബ്യ:സൗദിയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ നടപടി ശക്തമാക്കി.വില പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയമം മുന്നറിയിപ്പ് നല്‍കി.ഈ മാസം മൂന്ന് മുതലാണ് രാജ്യത്തെ പെട്രോള്‍ ബാങ്കുകളില്‍ ഇലക്ട്രോണിക് വിലനിലവാരം ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന നിയമം നടപ്പിലാക്കിയത്.പെട്രോള്‍ ബങ്കുകളില്‍ വില്‍ക്കുന്ന വിത്യസ്ഥ ഇനം പെട്രോളിന്റെയും ഡിസല്‍,മണ്ണെണ്ണ തുടങ്ങിയവയുടെ വിലകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചത്.ഇലക്ട്രോണിക് സ്‌ക്രീനുകള്‍ വഴി ഇത് സാധ്യമാക്കണമെന്നാണ് നിര്‍ദ്ദേശം.നിയമം നടപ്പിലാക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് മരവിപ്പിക്കുന്ന നടപടിയുള്‍പ്പെടെ സ്വീകിരിക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി.ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഈ മാസം മൂന്ന് മുതല്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരുന്നുണ്ട്.പെട്രോള്‍ ബങ്കുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വിലനിലവാര ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.രാജ്യത്തെ പെട്രോള്‍ സ്‌റ്റേഷനുകളുടെ സുതാര്യതയും വ്യക്തതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കിയത്. സ്റ്റേഷനുകളുടെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡില്‍ മൂല്യവര്‍ധിത നികുതിയുള്‍പ്പെടെയുള്ള വിലയാണ് പ്രദര്‍ശിപ്പിക്കുക. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ മുന്‍സിപ്പാലിറ്റികള്‍ക്ക് മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

 

24 April 2024

Latest News