Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജിദ്ദ വിമാനതാവളത്തിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധനയിലെ വിശദീകരണവുമായി അധികൃതര്‍

സൗദി അറേബ്യ:സൗദി ജിദ്ദയിലെ പുതിയ വിമാനതാവളത്തിലെ പാര്‍ക്കിംഗ് ഫീസ് സംബന്ധിച്ച് അധികൃതര്‍ വിശദീകരണം നല്‍കി.സേവന നിലവാരം ഉയര്‍ത്തിയതും,പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതുമാണ് ഫീസ് വര്‍ധനക്ക് കാരണം.എണ്ണായിരത്തിലേറെ കാറുകൾക്ക് പാർക്ക് ചെയ്യാൻ ജിദ്ദയിലെ പുതിയ വിമാനത്താവളത്തിന് സൗകര്യമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ജിദ്ദയിലെ പഴയ എയര്‍പോര്‍ട്ടില്‍ മണിക്കൂറിന് മൂന്ന് റിയാലാണ് പാര്‍ക്കിംഗ് ഫീസ്.എന്നാല്‍ പുതിയ വിമാനതാവളത്തില്‍ മണിക്കൂറിന് 10 റിയാല്‍ വരെയാണ് ഈടാക്കുന്നത്.ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

നിർമാണച്ചെലവ്,പ്രവർത്തന ചെലവ്,പാർക്കിംഗ് കരാറിൻ്റെ ചെലവ്,സേവന നിലവാരം തുടങ്ങി നിരവധി ഘടകങ്ങൾക്കനുസൃതമായാണ് പാർക്കിംഗ് ഫീസ് നിശ്ചയിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.എക്‌സിറ്റ് ഗെയ്റ്റുകളിലെ കൗണ്ടറുകളിൽ പണമായി അടയ്ക്കുന്നവർ മണിക്കൂറിന് 10 റിയാൽ വീതം നൽകേണ്ടതുണ്ടെങ്കിലും,സെൽഫ് സർവ്വീസ് മെഷീൻ വഴിയാണ് പണമടക്കുന്നതെങ്കിൽ അഞ്ച് റിയാൽ തോതിൽ അടച്ചാൽ മതി.ദീർഘ സമയത്തേക്ക് പാർക്കുചെയ്യുന്നതിന് മണിക്കൂറിന് ഒരു റിയാലും ദിവസം മുഴുവനുമായി പാർക്ക് ചെയ്യുന്നതിന് 15 റിയാലും നൽകിയാൽ മതിയാകും.ഫീസ് ഈടാക്കി നൽകുന്ന വാലെറ്റ് പാർക്കിംഗ്,ഫസ്റ്റ് ക്ലാസ് പാർക്കിംഗ്,ബിസിനസ് ക്ലാസ് പാർക്കിംഗ് തുടങ്ങിയ സേവനങ്ങൾക്കു പുറമെ പാർക്കിംഗിൽ നിന്ന് ടെർമിനലിലേക്കും തിരിച്ചും യാത്രക്കാരെ കൊണ്ടുപോകുന്നതിന് സൗജന്യ ഷട്ടിൽ സർവീസും പുതിയ ടെർമിനലിലുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

 

 

 

 

 

 

29 March 2024

Latest News