Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ വിദേശികള്‍ പുതിയ സിവില്‍ ഐഡി സ്വന്തമാക്കണം

കുവൈത്ത്:കുവൈത്തിൽ പാസ്പ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്.പാസ്പ്പോർട്ടിൽ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച പാസ്സ്‌പോർട്ട് കൈവശമുള്ളവർക്കു യാത്ര ചെയ്യുന്നതിന് സിവിൽ ഐഡി നിർബന്ധമില്ലെന്നും പാസി അധികൃതർ വ്യക്തമാക്കി.സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വർത്തയോടുള്ള പ്രതികരണമായാണ് പാസി ഇക്കാര്യം വിശദീകരിച്ചത്.ഇഖാമ സ്റ്റിക്കർ സമ്പ്രദായം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുൻപ് ഇഖാമ പുതുക്കിയവർക്കു ഇഖാമ സ്റ്റിക്കർ ഉള്ള പാസ്സ്‌പോർട്ട് ഉപയോഗിച്ച് തന്നെ വിദേശ യാത്രകൾ അനുവദിക്കുന്നതാണ്.
എന്നാൽ സ്റ്റിക്കർ പതിക്കാതെ ഇഖാമ രേഖകൾ സിവിൽ ഐഡിയുമായി ബന്ധിപ്പിച്ചവർക്ക് എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ സിവിൽ ഐഡി നിര്ബന്ധമാണ്.2019 മാർച്ച് പത്ത് മുതലാണ് ഇഖാമ സ്റ്റിക്കർ സമ്പ്രദായം താമസകാര്യമന്ത്രാലയം എടുത്തു മാറ്റിയത്.
മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന സംവിധാനമാണ് പകരം നടപ്പാക്കിയത്.എമിഗ്രെഷൻ നടപടികൾക്ക് സിവിൽ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തിൽ ചെറിയ രീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതർ നടത്തിയ ബോധവക്കരണം ഫലം ചെയ്തു പുതിയ സംവിധാനവുമായി വിദേശികൾ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തൽ പുതുതായി സിവിൽ ഐഡിക്ക് അപേക്ഷിക്കുന്നവർ മുപ്പത് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ ഓർമിപ്പിച്ചു.

 

 

 

14 October 2024