Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറുമായുള്ള തര്‍ക്കകത്തിന് പരിഹാരമാവണമെന്ന് ജി.സി.സി

ഖത്തർ:ത്തറുമായുള്ള ആഭ്യന്തര തർക്കങ്ങളും ദീർഘകാല പരാതികളും പരിഹരിക്കണമെന്ന് ഗൾഫ് നേതാക്കൾക്കിടയിൽ ധാരണ രൂപപ്പെട്ടതായി റിപ്പോർട്ട്.റിയാദിൽ സമാപിച്ച ജി.സി.സി ഉച്ചകോടിയിൽ പ്രശ്നപരിഹാര വഴിയിൽ മുന്നോട്ടു പോകണം എന്ന വികാരമാണ് പൊതുവെയുള്ളത്.എന്നാൽ ഭിന്നതക്കാധാരമായ കാര്യങ്ങൾ അഭിസംബോധനം ചെയ്യാൻ ഖത്തർ തയാറാകണമെന്ന ആവശ്യം ഉച്ചകോടിയിൽ ഉയർന്നതായി യു.എ.ഇ വ്യക്തമാക്കുന്നു.രണ്ടു വർഷത്തിലേറെയായി ചതുർ രാജ്യങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഖത്തർ താൽപര്യമെടുക്കണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാശ് വ്യക്തമാക്കി.റിയാദ് ഉച്ചകോടിയിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത്തരമൊരു സാഹചര്യത്തിലേക്ക് ഇരുപക്ഷവും വന്നെത്തുന്ന സാഹചര്യം ഉണ്ടായില്ലെന്ന് അൻവർ ഗർഗാശ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് യു.എ.ഇ മന്ത്രി നയം വ്യക്തമാക്കിയത്. ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കാതിരുന്നത് പ്രശ്നത്തോടുള്ള ദോഹയുടെ നിസ്സംഗ നിലപാടിന്‍റെ തെളിവാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ആൽ ഖലീഫയും കുറ്റപ്പെടുത്തി. ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ആൽഥാനിയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഉച്ചകോടിയിൽ പങ്കെടുത്തത്.അതേ സമയം ഇരുപക്ഷവും തമ്മിലുള്ള ഭിന്നതയിൽ കാര്യമായ കുറവ് വന്നതായും അടുത്ത ഉച്ചകോടിയിൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നുമാണ് കുവൈത്ത് അമീർ വ്യക്തമാക്കിയത്.ഖത്തറും ചതുർ രാജ്യങ്ങളും തമ്മിൽ രൂപപ്പെട്ട ഭിന്നത പരിഹരിക്കാാൻ പല തലങ്ങളിൽ അനൗപചാരിക ചർച്ച ഇനിയും തുടർന്നേക്കും എന്നാണ് സൂചന. ഇരുപക്ഷവും അയഞ്ഞതോടെ അധികം വൈകാതെ തന്നെ സമവായം രൂപപ്പെടുമെന്നാണ് വിലയിരുത്തൽ.

 

 

 

 

2 December 2023

Latest News