Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്വകാര്യ സ്ഥാപനങ്ങളിൽ വിസ മാറ്റം അനുവദിക്കാതെ കുവൈറ്റ്

കുവൈറ്റ് സിറ്റി:കുവൈറ്റിൽ ഇനി സന്ദർശക വിസയിൽ എത്തുന്നവർക്ക് നിബന്ധനകൾ.സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസമാറ്റം അനുവദിക്കില്ലെന്ന് മാനവ വിഭവശേഷി സമിതി ഡെപ്യുട്ടി ഡയറക്ടർ ജനറൽ മുബാറക് അൽ ജ അഫർ വ്യക്തമാക്കി.എന്നാൽ,സർക്കാർ സ്ഥാപനങ്ങളിലേക്കും സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പദ്ധതികളിലേയ്ക്കും വിസ മാറ്റാവുന്നതാണ്.സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ ഗാർഹിക മേഖല,കുടുംബവിസ,സർക്കാർ സ്ഥാപനം, സർക്കാർ മേൽനോട്ടത്തിലുള്ള പദ്ധതികൾ മുതലായ മേഖലകളിലേക്ക്‌ വിസമാറ്റം അനുവദിച്ചുകൊണ്ട് ഈ മാസം 22 നായിരുന്നു ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹ്‌ അൽ സബാഹ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.സന്ദർശക വിസയിലോ വിനോദസഞ്ചാര വിസയിലോ രാജ്യത്ത്‌ എത്തുന്ന ഭാര്യ,മക്കൾ എന്നിവരുടെ താമസാനുമതി കുടുംബ വിസയിലേക്ക്‌ മാറ്റുന്നതിനു തടസ്സങ്ങൾ ഉണ്ടാകില്ല.പക്ഷെ,കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയടക്കമുള്ള നിബന്ധനകൾ ഇവർക്കും ബാധകമായിരിക്കും.കൂടുതൽ ചെലവില്ലാതെ സ്വദേശികൾക്ക്‌ ഗാർഹിക ജോലിക്കാരെ ലഭ്യമാക്കുക എന്നതാണു ഇതുകൊണ്ട്‌ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്‌.സന്ദർശക വിസ ഗാർഹിക മേഖലയിലേക്കും മാറ്റാവുന്നതാണ്.

 

 

 

21 November 2024

Latest News