Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ വസന്തോത്സവത്തിന് വൻ ജനത്തിരക്ക്

ദോഹ:സൂഖ് വാഖിഫിലെയും വക്റ സൂഖിലെയും വസന്തോല്‍സവത്തിന് വന്‍ജനത്തിരക്ക്.തണുത്ത കാലാവസ്ഥയും സൂഖിലേക്കുള്ള ദോഹ മെട്രോയുടെ ലഭ്യതയും വ്യാഴം,വെള്ളി ദിവസങ്ങളില്‍ ആയിരങ്ങളെയാണ് സൂഖിലേക്ക് ആകര്‍ഷിച്ചത്.പരമ്പരാഗത ഗെയിമുകള്‍ക്കൊപ്പം ആധുനിക ഇലക്ട്രോണിക് ഗെയിമുകളും യോജിപ്പിച്ചുള്ള കുട്ടികള്‍ക്കുള്ള വിനോദങ്ങള്‍ ഇത്തവണത്തെ ആകര്‍ഷണമായിരുന്നു.രണ്ട് സൂഖുകളിലുമായി 60ഓളം ഗെയിമുകളാണ് ഇത്തവണ ഒരുക്കിയിരുന്നത്. സിംഹങ്ങളും കടുവകളും ഉള്‍പ്പെട്ട സര്‍ക്കസ് ടെന്റുകളിലും നല്ല ജനത്തിരക്കാണ് അനുഭവപ്പെട്ടത്.പാട്ടും നൃത്തവുമായി ഗായക സംഘവും ജനക്കൂട്ടത്തെ ആഹ്ലാദിപ്പിച്ചു.ദിവസവും വൈകീട്ട് 4 മുതല്‍ 10 വരെ നടക്കുന്ന വസന്തോല്‍സവും ജനുവരി 4 വരെ തുടരും.വന്‍ ജനത്തരിക്ക് പരിഗണിച്ച് കര്‍ശന സുരക്ഷാ സംവിധാനങ്ങളും രണ്ട് സൂഖുകളിലും ഒരുക്കിയിരുന്നു.കുട്ടികള്‍ കൈവിട്ട് പോയാല്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് കുട്ടിയുടെ പേരും രക്ഷിതാക്കളുടെ നമ്പറും അടങ്ങിയ റിസ്റ്റ് ബാന്‍ഡുകള്‍ വിതരണം ചെയ്തു.സൂഖ് വാഖിഫിലെ പ്രമുഖ റസ്റ്റോറന്റുകളിലും ചെറു ഭക്ഷണ ശാലകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഖത്തരി സാംസ്‌കാരിക പൈതൃകം പേറുന്ന സൂഖ് വാഖിഫിലെ മേള ആസ്വദിക്കാനെത്തിയിരുന്നു.

25 April 2024

Latest News