Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തിയെന്ന പ്രചാരണം തെറ്റാണെന്ന് യു.എ.ഇ

യുഎഇ:പൗരത്വ നിയമ ഭേദഗതിക്കെതിരെ ദുബായില്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ പ്രവാസികളെ നാടുകടത്തി എന്ന പ്രചാരണം യു.എ.ഇ നിഷേധിച്ചു.പ്രതിഷേധത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞയാഴ്ച ദുബായ് നാഇഫില്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിലര്‍ മുദ്രാവാക്യം മുഴക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.ഇവരെ ദുബായ് പൊലീസ് പിടികൂടി നാടുകടത്തി എന്ന പ്രചരണവും പിന്നാലെ സജീവമായി.എന്നാല്‍,പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.മുദ്രാവാക്യം മുഴക്കിയവരെ മുന്നറിയിപ്പ് നല്‍കി പൊലീസ് വിട്ടയക്കുകയായിരുന്നു.പ്രതിഷേധം സംഘടിതമോ ആസൂത്രിതമോ ആയിരുന്നില്ല.എന്നാല്‍,മറ്റൊരു രാജ്യത്തിനെതിരെ പൊതുസ്ഥലത്ത് മുദ്രാവാക്യം മുഴക്കാനും പ്രതിഷേധിക്കാനും യു.എ.ഇയില്‍ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.മുന്‍കൂര്‍ അനുമതിയില്ലാതെ ആളുകള്‍ സമ്മേളിക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

24 April 2024