സൗദിയിൽ വിദേശ തൊഴിലാളികളുടെ പ്രൊബേഷൻ കാലം ആറുമാസമാക്കി നീട്ടി
റിയാദ്:സൗദി അറേബ്യയിൽ വിദേശി തൊഴിലാളികളുടെ പ്രൊബേഷൻ ആറുമാസമായി നീട്ടി.വിദേശത്തുനിന്നെത്തി ജോലിയിൽ ചേർന്നാൽ ആദ്യത്തെ മൂന്നുമാസമായിരുന്നു നിലവിൽ നിരീക്ഷണകാലം.അതാണിപ്പോൾ ആറുമാസമായി നീട്ടാൻ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.ആറുമാസം വരെയാക്കണമെന്ന് നിർബന്ധമില്ല.അതിനിടയിൽ എപ്പോഴും പ്രൊബേഷൻ പൂർത്തിയാക്കി തൊഴിലുടമക്ക് തൊഴിലാളിയെ സ്ഥിരപ്പെടുത്താം.എന്നാൽ,ആറുമാസം വരെ നീട്ടുന്നത് തൊഴിലാളിയുടെ കൂടി അനുമതിയോടെയാകണം എന്ന് വ്യവസ്ഥയുണ്ട്.ആവശ്യമെങ്കില്‍ നിബന്ധനകൾക്ക് വിധേയമായി ആറുമാസത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നതിനും അനുമതിയുണ്ട്.എന്നാല്‍,ഒരേ തസ്തികയിൽ തന്നെ ആറുമാസത്തില്‍ കൂടുതല്‍ നിരീക്ഷണഘട്ടമായി നിയമിക്കാന്‍ പാടില്ല.മറ്റൊരു തസ്തികയിലേക്ക് മാറ്റി നിയമിക്കുമ്പോഴാണ് ആറുമാസത്തിൽ കൂടുതൽ നീട്ടാൻ അനുമതി.അതുപോലെ വേതന നിയമത്തിലും ഒരു പരിഷ്കരണം വരുത്തിയിട്ടുണ്ട്.ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ പിടിച്ചുവെക്കണമെങ്കിൽ തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതി വേണമെന്ന വ്യവസ്ഥയാണ് പുതുതായി ഉൾപ്പെടുത്തിയത്.സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 21 ദിവസവും ഒരു തൊഴിലുടമക്ക് കീഴില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് വര്‍ഷത്തില്‍ 30 ദിവസവും വേതനത്തോടുകൂടിയ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്. വാര്‍ഷിക അവധി സ്വമേധയാ ഉപേക്ഷിക്കുവാനോ അവധിക്ക് പകരം പണം സ്വീകരിക്കുവാനോ പാടുള്ളതല്ല.അവധിക്കാലത്ത് മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലിചെയ്യുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
21 May 2025