Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി

ദോഹ:ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെയുള്ള പരിശോധന ഗതാഗത വകുപ്പ് കർശനമാക്കുന്നു.സ്‌കൂൾ തുറന്നതോടെ ലൈസൻസില്ലാതെ വാഹനം ഓടിച്ചെത്തുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ എണ്ണം കൂടിവരുന്നതിലാണ് പരിശോധന കർശനമാക്കുന്നത്.ഹയർ സെക്കന്ററി സ്‌കൂളുകളുടെ മുന്നിൽ  ഗതാഗത പെട്രോൾ കൂടുതൽ കർശനമാക്കുമെന്ന് ഗതാഗത ബോധവൽക്കരണ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജിരി പറഞ്ഞു.50 മുതൽ 60 വരെ ലംഘനങ്ങളാണ് ഇത്തരത്തിൽ സ്‌കൂളുകൾക്ക് മുൻപിൽ നിന്ന് പിടികൂടുന്നത്.

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് ഗതാഗത ലംഘനം ആണെന്നും വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ടത് രക്ഷിതാക്കളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും വിദ്യാർത്ഥികൾ ഗതാഗത സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ഗതാഗത ബോധവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിദ്യാർത്ഥികൾക്കായി പ്രത്യേക മാർഗ നിർദേശനങ്ങളും ഫീൽഡ് ക്യാമ്പയിനും ബ്രോഷറുകളും വിതരണം ചെയ്യും.

26 April 2024

Latest News