Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്തവർഷം നടപ്പിലാക്കും

സൗദി അറേബ്യ:സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ ആരംഭിക്കും.പദ്ധതി പ്രാവർത്തികമാകുന്നതോടെ സൗദി സന്ദർശിക്കുന്നവർക്ക് യു.എ.ഇയും,യു.എ.ഇ സന്ദർശിക്കുന്നവർക്ക് സൗദിയും സന്ദർശിക്കാൻ അനുമതിയുണ്ടായിരിക്കുന്നതാണ്.ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്ന്,ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിൽ സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു, ഇതിന് പിറകെയാണ് യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി സൗദിയുമായി ചേർന്ന് സംയുക്ത വിസ സമ്പ്രദായം നടപ്പിലാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.ഇതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർക്കിടയിൽ സംയുക്ത യോഗങ്ങളും ചർച്ചകളും നടന്നുവരികയാണ്.ഇരു രാജ്യങ്ങളിലേയും ദേശീയ വിമാന കമ്പനികൾക്ക് നേട്ടമാകും വിധത്തിൽ വിമാന സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കുവാനും,ടൂറിസം-ഹോട്ടൽ മേഖലകൾക്ക് പുത്തനുർവ്വേകാനും പദ്ധതി സഹായകരമാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

4 April 2025

Latest News