Fri , Sep 25 , 2020

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു |

ഐസിബിഎഫിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ ആരോഗ്യത്തെ ഉറപ്പാക്കുന്നു.

ദോഹ:കുറഞ്ഞ വരുമാനമുള്ള പ്രവാസി തൊഴിലാളികൾക്കായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം നടത്തുന്ന (ഐസിബിഎഫ്) 40-ാമത് മെഗാ സൗജന്യ മെഡിക്കൽ ക്യാംപ് വെള്ളിയാഴ്ച അബു ഹമൂറിലെ മെഡിക്കൽ കമ്മിഷനിൽ.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഹമദ് ആശുപത്രിയുടെയും പങ്കാളിത്തത്തിലാണ് ക്യാംപ് നടത്തുന്നതെന്നു ഐസിബിഎഫ് പ്രസിഡന്റ് പി.എൻ.ബാബുരാജൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബ്, ഫിൻക്,വെൽകെയർ ഫാർമസി,മലബാർ ഗോൾഡ് എന്നിവയുടെ പിന്തുണയിലാണ് മെഡിക്കൽ ക്യാമ്പ്.രാവിലെ 7.30ന് ഇന്ത്യൻ അംബാസഡർ പി.കുമരൻ ക്യാംപ് ഉദ്ഘാടനം ചെയ്യും.12.30 വരെയാണ് ക്യാംപ്.രണ്ടായിരത്തോളം പേർ ക്യാംപിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.കർണാടക സംഘ ഖത്തർ,ഇന്ത്യൻ കൾചറൽ സെന്ററിന് കീഴിലുള്ള സാമൂഹിക,സാംസ്‌കാരിക സംഘടനകൾ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് വൊളന്റിയർ സേവനം നൽകുന്നത്.വാർത്താസമ്മേളനത്തിൽ മെഡിക്കൽ കമ്മിഷൻ പബ്ലിക് റിലേഷൻ - ഹ്യൂമൻ റിസോഴ്സ് മേധാവി അബ്ദുൾ റഹിം മുഹമ്മദ് എൻ.എ.അൽ മുഷിരി,ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ് ജനറൽ സെക്രട്ടറി ഡോ.സൈബു ജോർജ്,വെൽകെയർ ഗ്രൂപ്പ് പ്രതിനിധി ഫറൂഖ്, മലബാർ ഗോൾഡ് റീജനൽ മേധാവി ടി.വി.സന്തോഷ്,ഫിൻക് പ്രതിനിധി ബിജോയ്, ഐസിബിഎഫ് ഭാരവാഹികളായ നിവേദിത കെത്കർ,അവിനാശ് ഗെയ്ക്‌വാദ്,സന്തോഷ് പിള്ള,സുബ്രഹ്മണ്യ ഹെബ്ബഗെലു എന്നിവർ പങ്കെടുത്തു.

 

 

 

 

25 September 2020

Latest News