Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സംയുക്ത ഡിജിറ്റൽ കറൻസി സ്ഥിതീകരണവുമായി സൗദി-യുഎഇ

റിയാദ്:സൗദി കിരീടാവാകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ യുഎഇ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും സംയുക്തമായി ഡിജിറ്റൽ കറൻസിയെ കുറിച്ചുള്ള പ്രഖ്യാപനം‌ സ്ഥിരീകരിച്ചു. നിരവധി പുതിയ സാമ്പത്തിക മുന്നേറ്റങ്ങൾക്ക്‌ വഴിതെളിക്കുന്ന ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ‘ആബർ’ എന്ന പേരിൽ കഴിഞ്ഞ ജനുവരിയിലാണ്‌ പ്രഖ്യപനം നടന്നത്‌.1.2 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയുള്ള ഇരു രാജ്യങ്ങളും ഡിജിറ്റൽ കറൻസിക്കൊപ്പം പുതിയ സംയുക്ത എണ്ണ ശുദ്ധീകരണശാല നിർമിക്കാനുള്ള പദ്ധതിയും ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്‌.രണ്ട് അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച സൗദി-ഇമാറാത്തി കോർഡിനേഷൻ കൗൺസിലിന്റെ ഫലമാണ് ഡിജിറ്റൽ കറൻസി എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലെ ഐക്യം ഇവർധിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ചരിത്ര നീക്കങ്ങളിലൊന്നാണ്‌ ഡിജിറ്റൽ കറൻസി.അറബ്‌ ഐക്യം തകർന്നു എന്ന രീതിയിൽ നടക്കുന്ന ഏത്‌ ശ്രമങ്ങളെയും ഒരുമിച്ച്‌ നേരിടുമെന്നും വിഭജിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ തൽപരക്ഷികളുടെയും നീക്കങ്ങൾക്കെതിരെ യോജിച്ച് നിൽക്കുമെന്നും‌ ഇരു രാജ്യങ്ങളുടെയും വക്താക്കൾ പറഞ്ഞു.

 

 

 

 

4 April 2025

Latest News